പോലീസ് ജീവനും കൊണ്ട് ഓടുന്നു.
ആലപ്പുഴ: പൊലീസ് സേനയിൽ ജോലിക്ക് കയറുന്നവർ ജോലി ഭാരത്തെ തുടർന്ന് രാജിവച്ചുപൊവുകയാണെന്ന് മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്. മനുഷ്യനാൽ അസാധ്യമായ ജോലിഭാരമാണ് സേനയിലുള്ളത്. ജോലി ഭാരം താങ്ങാനാകാതെ ജീവനും കൊണ്ടു രക്ഷപ്പെടുകയാണ് പൊലീസുകാർ. ഉന്നത പൊലീസുദ്യോഗസ്ഥരും സർക്കാരും ഇക്കാര്യം പരിശോധിക്കണമെന്നും അലക്സാണ്ടർ ജേക്കബ് പറഞ്ഞു
രണ്ടു ലക്ഷം കേസ് അന്വേഷിക്കേണ്ട സ്ഥാനത്ത് പ്രതിവർഷം 12.5 ലക്ഷം കേസാണ് പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ജോലിഭാരം മൂലം നാലു വർഷത്തിനിടെ 81 ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തു. 890 പേർ അച്ചടക്ക നടപടികൾ നേരിട്ടു കൊണ്ടിരിക്കുന്നു.’
‘193 സബ് ഇൻസ്പെക്ടർമാർ ജോലിയിൽ പ്രവേശിച്ചതിൽ 27 പേർ മാസങ്ങൾക്കകം ജോലി രാജിവച്ച് പ്യൂൺ, ക്ലർക്ക് ജോലികൾക്കു പോയി. 100 പേർ പൊലീസ് ജോലിക്കു കയറിയാൽ 6 മാസത്തിനകം 25 പേർ രാജിവച്ചു പോകുന്ന സ്ഥിതിയാണ്.- അലക്സാണ്ടർ ജേക്കബ് പറഞ്ഞു. കേരള പൊലീസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.