Above Pot

സംസ്ഥാന പോലീസ് ഗവേഷണ കേന്ദ്രം
കേരള പോലീസ് അക്കാദമിയിൽ

തൃശൂർ : പോലീസിൽ ഗവേഷണത്തിനായി ആധുനിക കേന്ദ്രം. കേരള പോലീസ് അക്കാദമിയിൽ ആരംഭിച്ച സംസ്ഥാന പോലീസ് ഗവേഷണ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളുടെയും വിഭവസമാഹരണം, കുറ്റകൃത്യങ്ങളുടെ അപഗ്രഥനം, കേരളീയ സമൂഹത്തിലെ നിയമബോധത്തോടുള്ള മാനസിക പരിവർത്തനം, നീതിയുക്ത സാമൂഹിക പുരോഗതിയും; സമാധാന ബോധവും, സാങ്കേതിക മേന്മയിലെ ക്രൈം വളർച്ച; പരിഹാരം, ദുരന്ത നിവാരണത്തിലെ ശാസ്ത്രീയ ഇടപെടലുകൾ, രഹസ്യാന്വേഷണ പദ്ധതികളിലെ നേട്ടങ്ങൾ, ക്രൈം ഡാറ്റാ ശേഖരണത്തിലെ ശാസ്ത്രീയ അപഗ്രഥനം, വിരലടയാളം, ഫൊറൻസിക്, ഡോഗ് സ്ക്വാഡ് നേട്ടങ്ങൾ, ജനമൈത്രി, സോഷ്യൽ പോലീംസിംങ് മുന്നേറ്റങ്ങൾ, ലഹരിവ്യാപനത്തിൽ പോലീസ് അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ, സോഷ്യൽ മീഢിയ ക്രൈം അവലോകനം എന്നിവയെല്ലാം ബന്ധപ്പെട്ട് ശാസ്ത്രീയ അപഗ്രഥനവും, വിലയിരുത്തലും നടക്കുന്ന ഗവേഷണ കേന്ദ്രമായി ഇത് മാറും.

First Paragraph  728-90

Second Paragraph (saravana bhavan

കേരളത്തിലും പുറത്തുമുള്ള സർവ്വകലാശാലകൾ, ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾ, ആസൂത്രണ വികസന ഏജൻസികൾ എന്നിവയ്ക്കായുള്ള വിഭവശേഖരണം, ഗവേഷണ സഹായം എന്നിവ പോലീസ് ഗവേഷണ കേന്ദ്രം ഒരുക്കും. ജനനന്മയ്ക്കും പോലീസ് വികസനത്തിനുമുതകും വിധം ആധുനിക ടെക്നോളജിയും മറ്റു ശാസ്ത്രീയ സങ്കേതങ്ങളും വികസിപ്പിച്ചെടുക്കുകയാണ് ഈ ഗവേഷണ കേന്ദ്രത്തിന്റെ ലക്ഷ്യം. മെയ് 18 ബുധനാഴ്ച വൈകീട്ട് 4 മണിക്ക് ഗവേഷണ കേന്ദ്രം മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ആധുനിക സൌകര്യങ്ങളോടെ 40 ലക്ഷം ചിലവഴിച്ച് കോസ്റ്റ്ഫോർഡ് നേതൃത്വത്തിൽ പണി കഴിപ്പിച്ച രണ്ടായിരം സ്ക്വയർ ഫീറ്റ് കെട്ടിടമാണ് ഗവേഷണ കേന്ദ്രം.

ഇതിനോടൊപ്പം ശാരീരിക ക്ഷമതയും, കായിക ക്ഷമതയും വർധിപ്പിക്കുക ലക്ഷ്യമാക്കിയുള്ള ഫിസിക്കൽ ട്രെയിനിംഗ് (പി.ടി) നേഴ്സറി ഉൽഘാടനവും മുഖ്യ മന്ത്രി നിർവഹിക്കും . ഹിൽ ട്രാക്ക്, ബാറ്റിൽ റോപ്പ്, ബെൽ റണ്ണിംഗ്, ബോക്സ് ടൈപ്പ് പുൾ അപ്പ്, ചെയിൻ അപ്പ് ബാർ, ഹോപ്പ് അപ്പ് ക്രഞ്ചർ സ്റ്റാൻഡ്, സർക്യൂട്ട് ട്രെയിനിംഗ് ഏരിയ, ബോക്സ് ടൈപ്പ് ബീം ബാലൻസ്, ബോക്സ് ടൈപ്പ് വാൾ ബാർ, പുഷ് അപ്പ് ഏന്റ് സിറ്റ് അപ്പ് സ്റ്റാൻഡ്, സീരീസ് ഓഫ് പാരലൽ ബാർ, ഷട്ടിൽ റൺ സോൺ, റോപ്പ് ഗാലോസ് ബോക്സ് തുടങ്ങിയ പന്ത്രണ്ടിന ട്രെയിനിംഗ് സ്റ്റേഷനുകളാണ് പോലീസ് അക്കാദമിയിലെ പരേഡ് ഗ്രൌണ്ടിൽ തയ്യാറാക്കിയിട്ടുള്ളത്. ആത്മവിശ്വാസവും, കരുത്തും പോലീസ് പരിശീലനാർത്ഥികൾക്ക് പകരുന്ന ആധുനിക വിദ്യകൾ പരിശീലിപ്പിക്കാൻ കഴിയുന്ന സംവിധാനമാണ് ഇവ. ഒരേ സമയത്ത് കൂടുതൽ പേരെ പരിശീലിപ്പിക്കാനും, കായികക്ഷമതാ ഗ്രാഫ് പടിപടിയായി ഉയർത്താനും കഴിയുന്ന പി.ടി നേഴ്സറി സംവിധാനം കേരളത്തിൽ ആദ്യമായാണ് നടപ്പിലാക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ തൃശൂർ എം.എൽ.എ പി. ബാലചന്ദ്രൻ അധ്യക്ഷനാകും. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ഐ.ജി ട്രെയിനിംഗ് കെ.പി ഫിലിപ്പ് ഐ.പി.എസ്, കേരള പോലീസ് അക്കാദമി അസിസ്റ്റൻഡ് ഡയറക്ടർ പി.എ മുഹമ്മദ് ആരിഫ് എന്നിവർ പങ്കെടുക്കും.