
പോക്സോ കേസിൽ യുവാവിന് 22 വർഷം കഠിന തടവ്.

ഗുരുവായൂർ : പട്ടികജാതി പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം പ്രതിക്ക് 22 വർഷവും മൂന്നുമാസവും കഠിനതടവും ,90 ,500 രൂപ പിഴയും. വടക്കേകാട് കുന്ന നെയ്യിൽ പരീത് മകൻ ഷേക്കീറിനെ (33) യാണ് കുന്നംകുളം പോക്സോ ജഡ്ജ് ലിഷ എസ് ശിക്ഷിച്ചത്.

2023 ജൂൺ മാസം അതിജീവിതയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ച് വന്ന് കൈ പിടിച്ചു വലിച്ച്,ഉമ്മ തരുമോ എന്ന് ചോദിച്ചു പിന്നീട് സ്കൂൾ വിട്ടു വരുമ്പോൾ നാലാംകല്ല് പെട്രോൾ പമ്പിനടുത്ത് വെച്ച് പ്രതി അതിജീവിതയെ പിൻതുടർന്ന് ആക്രമിക്കാൻ വരികയും, തുടർന്ന് സഹോദരൻ ഇക്കാര്യം പ്രതിയോട് ചോദിക്കുകയും ചെയ്ത വൈരാഗ്യത്താൽ അതിജീവിതയുടെ വീട്ടിൽ രാത്രി വന്ന് അതിക്രമം കാണിച്ചത്
വടക്കേക്കാട് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത് -പ്രതിയുടെ പേരിൽ പോക്സോ കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിൽ ഉണ്ടായിരുന്നതാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് ബിനോയ് കെ എസ് ഹാജരായി , പ്രോസിക്യൂഷന് സഹായിക്കുന്നതിനായി ജി എ എസ് ഐ ഗീത എം. പ്രവർത്തിച്ചു.
