Header 1 vadesheri (working)

പോക്സോ കേസിൽ വയോധികന് 12 വർഷ കഠിന തടവ്.

Above Post Pazhidam (working)

ഗുരുവായൂര്‍ : ഏഴ് വയസുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ 62-കാരനായ പ്രതിക്ക് 12 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. പിഴ സംഖ്യ അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി. പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷംകൂടി തടവ് അനുഭവിക്കണം. ഗുരുവായൂര്‍ കാരക്കാട് താമസിച്ചിരുന്ന മുണ്ടത്തിക്കോട് പുതുരുത്തി കോതോട്ടില്‍ വീട്ടില്‍ ഉണ്ണികൃഷ്ണനെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി അന്‍യാസ് തയ്യില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

അതിജീവിതയെ കൈയ്യിലെ മുറിവ് കെട്ടിക്കൊടുക്കാനെന്ന് പറഞ്ഞു അടുത്തുവിളിച്ച് പ്രതി ഗൗരവകരമായ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2022 ഒക്ടോബര്‍ 19-നാണ് കേസിനാസ്പദമായ സംഭവം. സംഭവം നടക്കുന്ന കാലത്ത് പ്രതി ഗുരുവായൂരില്‍ ഫ്‌ലാറ്റില്‍ താമസിക്കുകയായിരുന്നു. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ. ബി.എസ്. ആഷ ഹാജരാക്കിയ അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എ.എസ്.ഐ. ജിജോ ജോണ്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ആദ്യം അന്വേഷണം നടത്തി. ഇന്‍സ്‌പെക്ടര്‍ പ്രേമാനന്ദകൃഷ്ണന്‍ തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, സി.നിഷ എന്നിവര്‍ ഹാജരായി