Post Header (woking) vadesheri

പോക്‌സോ കേസിൽ യത്തീംഖാനക്ക് സംഭാവന പിരിക്കുന്ന മാള സ്വദേശി അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിയെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.വയനാട്ടിലുള്ള മതസ്ഥാപനത്തിന് വേണ്ടി പണം പിരിക്കുന്ന തൃശ്ശൂർ മാള തിരുമുക്കുളം മതിരിപ്പള്ളി കണ്ടൂരിൽ താമസിക്കുന്ന പ്ലാക്കൽ വീട്ടിൽ ഖാദർ മകൻ ഹാഷി(48)മിനെയാണ് ചാവക്കാട് എസ്എച്ച്ഒ വിപിൻ കെ.വേണുഗോപാൽ അറസ്റ്റ് ചെയ്തത് .

Arya bhavan inner

Second Paragraph  Sarovaram(working)

കുട്ടിയുടെ വീടിനടുത്തുള്ള ഒഴിഞ്ഞവീട്ടിൽ വെച്ചാണ് ഇയാൾ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ചാവക്കാട് എസ്ഐ ഡി.വൈശാഖ്,എസ് സിപിഒ സന്ദീപ്,സിപിഒമാരായ ജയകൃഷ്ണൻ,ബൈജു,നസൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു

Third paragraph Saravan bhavan