
പോക്‌സോ കേസില്‍ 11 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും

ചാവക്കാട്: കൗമാരക്കാരന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മധ്യ വയസ്കന് 11 വര്‍ഷം കഠിനതടവും അന്‍പതിനായിരം രൂപ പിഴയും വിധിച്ചു. ഗുരുവായൂര്‍ തൊഴിയൂര്‍ മാങ്കുന്നത്തേല്‍ വീട്ടില്‍ കാസി(47)മിനെയാണ് ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

2023 വര്‍ഷത്തെ ക്രിസ്മസ് അവധിക്കാലത്തെ ഒരു ഞായറാഴ്ച പ്രവര്‍ത്തിക്കാത്ത ഹോട്ടലിലേക്ക് വിളിച്ചുകയറ്റി കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പിഴ അടക്കാത്ത പക്ഷം അഞ്ച് മാസം കൂടി അധികതടവ് അനുഭവിക്കണം.
പിഴസംഖ്യ അതിക്രമം നേരിട്ട കുട്ടിക്കു നല്‍കാനും ഉത്തരവായി. ഗുരുവായൂര്‍ എസ്.ഐ. ഷബീബ് റഹ്‌മാന്‍ കേസിന്റ അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവര്‍ ഹാജരായി.
