Post Header (woking) vadesheri

ആണ്‍കുട്ടിയെ ലൈംഗീകമായി ദുരുപയോഗം ചെയ്ത കേസ്: യുവാവിന് കഠിന തടവും, പിഴയും

Above Post Pazhidam (working)

ഗുരുവായൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗീകമായി ദുരുപയോഗം ചെയ്ത കേസില്‍ യുവാവിനു 5-വര്‍ഷം കഠിന തടവും, 8000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഏനാവാവ് കരുവന്തല പെരിങ്ങ വീട്ടില്‍ മനോജി (46) നേയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് റീന എം. ദാസ് കുറ്റക്കാരാണെന്ന് കണ്ടത്തിയത്. 2018 മാര്‍ച്ചിലാണ് ബന്ധുവീട്ടില്‍ വിരുന്നിന് വന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ, മിഠായി തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വീടിന്റെ ഉള്‍വശത്തേക്ക് കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധമായി ലൈംഗിക പീഡനം നടത്തിയത്.

Ambiswami restaurant

Second Paragraph  Rugmini (working)

കുട്ടി വിവരങ്ങള്‍ മാതാപിതാക്കളെ അറിയിച്ചു. മാതാപിതാക്കൾ പാവറട്ടി പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തതിന് തുടര്‍ന്നാണ് സബ് ഇന്‍സ്‌പെക്ടറായിരുന്ന ഇപ്പോള്‍ തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറുമായ അനില്‍കുമാര്‍ ടി. മേപ്പിള്ളിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് . പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്‌സോ) അഡ്വ: കെ.എസ്. ബിനോയിയും, പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വ: അമൃതയും ഹാജരായി.