പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഘം ചെയ്തു , യുവാവിന് 15 വര്‍ഷം കഠിന തടവ്.
കുന്ദംകുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്ത കേസില്‍ യുവാവിന് 15 വര്‍ഷം കഠിന തടവും, 20000 രൂപ പിഴയും ശിക്ഷ വിധിച്ചു. വാടനപ്പിള്ളി വടക്കന്‍ വീട്ടില്‍ രജ്ഞിത്തി (29) നേയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. .2016 ഏപ്രിൽ 24 ന് രാവിലെ 10.00 മണിക്ക് പെണ്‍കുട്ടിയെ ബന്ധുവീട്ടില്‍ നിന്നും നിര്‍ബന്ധിച്ച് ഇറക്കി കൊണ്ടുപോയി ഊട്ടിയിലുള്ള ഹോട്ടല്‍ മുറിയില്‍ വച്ച് വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്ത കേസിലാണ് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷ വിധിച്ചത്.
പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പാവറട്ടി പോലീസില്‍ പരാതി നല്‍കി തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതി മുന്‍പും കുട്ടിയെ വീട്ടില്‍ നിന്നും നിര്‍ബന്ധിച്ച് ഇറക്കി കൊണ്ടു പോയി ബലാത്സംഗം ചെയ്തിരുന്നു വെന്ന് മനസിലാക്കി . വാടാനപ്പള്ളി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെയും, പ്രതിയെയും ഗുരുവായൂര്‍ കോട്ടപ്പടിയില്‍ നിന്ന് കണ്ടെത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. 16 സാക്ഷികളെ വിസ്തരിക്കുകയും, 20 രേഖകളും, തൊണ്ടി മുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു കേസ്സില്‍ പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്‌സോ) കെ.എസ്. ബിനോയിയും, പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വ: അമൃത, അഡ്വ: സഫ്‌ന എന്നിവരും ഹാജറായി.
പാവറട്ടി പോലിസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന, എസ്. അരുണ്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍, ഗുരുവായൂര്‍ സി.ഐ ആയിരുന്ന എം. കൃഷ്ണന്‍ തുടരനേഷണം നടത്തുകയും, ഇന്‍സ്പെക്ടര്‍ ആയിരുന്ന ഇ. ബാലകൃഷ്ണനാണ് കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി പാവറട്ടി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ സാജനും പ്രവര്‍ത്തിച്ചിരുന്നു. അന്വേഷണ സംഘത്തില്‍ പാവറട്ടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ആയ ജിതിനും വനിതാ പോലീസുകാരായ സൗമ്യ, പ്രിയ എന്നിവരും ഉണ്ടായിരുന്നു.