Header 1 vadesheri (working)

ബാലികയെ ബലാൽ സംഘം ചെയ്ത പ്രതിക്ക് 20 വർഷ കഠിന തടവ്

Above Post Pazhidam (working)

ഗുരുവായൂര്‍: എട്ട് വയസുള്ള പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത കേസില്‍ യുവാവിന് 20 വര്‍ഷം കഠിന തടവും, 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചാവക്കാട് അഞ്ചങ്ങാടി വലിയകത്ത് വീട്ടില്‍ റാഷിദി (22) നെയാണ് കുന്നംകുളം അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ ജഡ്ജ് എസ്. ലിഷ കുറ്റക്കാരാണെന്ന് കണ്ടത്തി വിധി പ്രഖ്യാപിച്ചത്. 2017 ലെ ക്രിസ്തുമസ് അവധി കാലത്ത് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വീട്ടില്‍ കയറി പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത കേസ്സിലാണ് ശിക്ഷ വിധിച്ചത്.

First Paragraph Rugmini Regency (working)


പീഢനത്തിന് ഇരയായ പെണ്‍കുട്ടി കൂട്ടുകാരികളോടും, കൂട്ടുകാരികള്‍ ടീച്ചര്‍മാരോടും പറഞ്ഞപ്പോഴാണ് കാര്യങ്ങള്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തതിനെ തുടര്‍ന്നാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Second Paragraph  Amabdi Hadicrafts (working)

കേസില്‍ 15 സാക്ഷികളെ വിസ്തരിക്കുകയും, 20 രേഖകളും, തൊണ്ടി മുതലുകള്‍ ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്ത കേസ്സില്‍, പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്‌സോ) കെ.എസ്. ബിനോയ് ഹാജരായി. പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വ: എം.കെ. അമൃത, അഡ്വ: എം.എം. സഫ്‌ന എന്നിവരും ഹാജരായി.