Header 1 vadesheri (working)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം , ചാവക്കാട് സ്വദേശിക്ക് 7വർഷം കഠിന തടവ്.

Above Post Pazhidam (working)

ചാവക്കാട് കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ 11 വയസ്സുകാരിയെ ദേഹോപദ്രവം ചെയ്ത് ലൈംഗികാതിക്രമം നടത്തിയ കേസിൽ 53കാരന് 7വർഷം കഠിനതടവും 30,000രൂപ പിഴയും ശിക്ഷ. ചാവക്കാട് തിരുവത്ര ആനത്തലമുക്ക് കോറമ്പത്തേയിൽ വീട്ടിൽ അലി(53)യെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എസ് ലിഷ കുറ്റക്കാരനെന്ന് കണ്ടത്തി ശിക്ഷ വിധിച്ചത്.

First Paragraph Rugmini Regency (working)

2020ലാണ് 11 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയപ്പോൾ വീട്ടിലേക്ക് വിളിച്ചു കയറ്റി മൊബൈൽ ഫോണിൽ അശ്ലീലദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയത്. പെൺകുട്ടിയുടെ മൊഴി പ്രകാരം ചാവക്കാട് എസ്.ഐ ആയിരുന്ന യുകെ ഷാജഹാനാണ് കേസ് രജിസ്റ്റർ ചെയ്തത്.