
ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതിക്ക് 75 വർഷംതടവും 2 ലക്ഷം രൂപ പിഴയും.

ഗുരുവായൂർ : ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 75 വർഷംതടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു. ഗുരുവായൂർ പൂക്കോട് കപ്പിയൂർ ചെമ്മണ്ണൂർ പാവുമകൻ ഷാജനെ 49 യാണ് ചാവക്കാട് അതിവേഗകോടതി ജഡ്ജി അന്യാസ് തയ്യിൽ ശിക്ഷിച്ചത് പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടി തടവ് കൂടുതൽ അനുഭവിക്കണം 2022ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിലാണ് കുട്ടിക്ക് നേരെ ലൈംഗീകാതിക്രമണം നടത്തിയത്

എസ് ഐ ടി എൻ ബാലകൃഷ്ണൻരജിസ്റ്റർ ചെയ്തകേസ് ഗുരുവായൂർ പോലീസ് ഇൻസ്പെക്ടർ പി കെ മനോജ് കുമാർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു സിപിഒ മാരായ ഷുക്കൂർ പ്രസീദ എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചുപ്രോസിക്യൂഷന് വേണ്ടിസ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വഷിജു മുട്ടത്ത് അഡ്വ നിഷ സി എന്നിവർ ഹാജരായി