Header 1 vadesheri (working)

ബാലികയെ പീഡിപ്പിച്ച മധ്യ വയസ്‌കന്‌ 52 വർഷം കഠിന തടവും 2.3 ലക്ഷം പിഴയും

Above Post Pazhidam (working)

ചാവക്കാട് : ഏഴ് വയസ്സ് മാത്രം പ്രായമുള്ള ബാലികയെ ലൈംഗിക പീഢനം നടത്തിയ കേസിൽ മധ്യ വയസ്‌കന്‌ 52 വർഷം കഠിന തടവും 2,30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടക്കാത്ത പക്ഷം 23 മാസം കൂടി അധികതടവ് അനുഭവിക്കണം. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കുട്ടിക്ക് മതിയായ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകാനും പ്രതിയിൽ നിന്ന് പിഴ ഈടാക്കുന്ന പക്ഷം കുട്ടിക്ക് നൽകാനും കോടതി വിധിച്ചു.

First Paragraph Rugmini Regency (working)

ഒരുമനയൂര് പൊലിയേടത്ത് വീട്ടിൽ ശങ്കുരു മകൻ സുരേഷ് (50) നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അൻയാ സ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2023 ആഗസ്റ്റ് 27ന് ഉച്ചയ്ക്ക് പ്രതിയുടെ വീട്ടിൽടി വി കാണുന്നതിനായി എത്തിയ ബാലികയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷൻ കേസ്. കുട്ടിയോട് പ്രതിക്കുള്ള അടുപ്പം പ്രതിക്ക് മക്കളില്ലാത്തതിനാലാണെന്നാണ് മാതാപിതാക്കൾ കരുതിയിരുന്നത്.

Second Paragraph  Amabdi Hadicrafts (working)

പിന്നീട് പനിയും മറ്റും തുടർച്ചയായി വന്നതിനാൽ കുട്ടിയുടെ അടുത്ത ബന്ധുവായ സ്ത്രീ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചറിഞ്ഞപ്പോഴാണ് കുട്ടി വിവരങ്ങൾ വെളിപ്പെടുത്തിയത്.തുടർന്ന് ചൈൽഡ് ലൈനിൽ അറിയിക്കുകയും ചൈൽഡ് ലൈനിൽനിന്ന് വിവരം ചാവക്കാട് പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്നു കഴിഞ്ഞ ഫെബ്രുവരി നാലിന് ചാവക്കാട് സ്റ്റേഷനിലെ സി പി ഒ പ്രസീത അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിൻ്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ എസ്. എച്ച് ഒ. പ്രതാപ് എ അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

മാർച്ച് 22 ന് കുറ്റപത്രം സമർപ്പിച്ച കേസ് ഏപ്രിൽ 25 നാണ് ചാവക്കാട് അതിവേഗ പ്രത്യേക കോടതിയിലേക്ക് വന്നത്. അതിവേഗത്തിൽ തന്നെ വിചാരണ പൂർത്തിയാക്കി കോടതി വിധി പറഞ്ഞു.കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 21 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വക്കേറ്റ് നിഷ സി എന്നിവർ ഹാജരായി.സിപിഒ മാരായ സിന്ധു, പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു