Header 1 vadesheri (working)

കുന്നംകുളത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിച്ച സ്ഥാപനത്തിനെതിരെ നടപടി

Above Post Pazhidam (working)

കുന്നംകുളം : കുന്നംകുളം യേശുദാസ് റോഡിൽ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യ ങ്ങൾ കത്തിച്ച സംഭവത്തിൽ സൈക്കിൾ പാർട്ട്സ് ആന്റ് അസംബ്ലിംഗ് സ്ഥാപനത്തിനെതിരെ നടപടി. സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കുന്നതിനും 15000 രൂപ പിഴ ഒടുക്കുന്നതിനും നഗരസഭയിൽ നിന്നും നോട്ടീസ് നൽകി .ഹെൽത്ത് ഇൻസ്പെക്ടർ കമലാക്ഷി.എൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജീവൻ പി.എൻ. എന്നിവരാണ് അന്വേഷണം നടത്തിയത്.

First Paragraph Rugmini Regency (working)

വീടുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിയ്ക്കുന്നതിന് ഹരിത കർമ്മ സേന രണ്ട് വർഷത്തോളമായി പ്രവർത്തിയ്ക്കുന്നുണ്ടെങ്കിലും, അവർക്ക് പ്രതിമാസം ചെറിയൊരു തുക യൂസർ ഫീ നൽകാതിരിക്കുന്നതിന് വേണ്ടിയാണ്, പൊതുജനാരോഗ്യത്തിന് ഹാനികരമായ വിധം അജൈവ മാലിന്യങ്ങൾ കത്തിയ്ക്കുന്നത് . ഇത് ഇന്നാട്ടിലെ ജനങ്ങളോട് ചെയ്യുന്ന കൊടും ക്രൂരതയാണ്. മലിന്യം കത്തിയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വിവരം നഗരസഭയിൽ ടെലഫോൺ മുഖാന്തിരം അറിയിക്കണമെന്ന് പൊതുജനങ്ങളോട് നഗര സഭ അഭ്യർത്ഥിച്ചു .