Header 1 vadesheri (working)

കർക്കിടക വാവ് ദിനത്തിൽ പിതൃ തർപ്പണത്തിന് പഞ്ചവടിയിൽ ആയിരങ്ങൾ

Above Post Pazhidam (working)

ചാവക്കാട് : പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിക്ക് ആയിരങ്ങള്‍ എത്തി. പുലര്‍ച്ചെ രണ്ട് മുതല്‍ തന്നെ ചടങ്ങുകള്‍ ആരംഭിച്ചു. പഞ്ചവടി വാ കടപ്പുറത്തു പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ആണ് ബലിതര്‍പ്പണം നടന്നത്.രാത്രി മുതല്‍ തന്നെ ഭക്താരുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. കോവിഡ് മൂലം കഴിഞ്ഞ രണ്ടു വര്‍ഷം ചെറിയ രീതിയില്‍ മാത്രമാണ് നടന്നത്.

First Paragraph Rugmini Regency (working)

അതുകൊണ്ട് തന്നെ ഇത്തവണ ആളുകളുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. പുലര്‍ച്ച ആരംഭിച്ച ചടങ്ങ് രാവിലെ 9.30 വരെ നീണ്ടു.ഒരേ സമയം ആയിരം പേര്‍ക്ക് ഒരുമിച്ചിരുന്നു ബലി ഇടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടയിരുന്നു. ബലിയിടാൻ എത്തിയവർക്കെല്ലാം ക്ഷേത്ര കമ്മറ്റി പ്രാതൽ ഒരുക്കിയിരുന്നു

Second Paragraph  Amabdi Hadicrafts (working)