Above Pot

“പിതൃസ്മൃതി” പുരസ്ക്കാരം കീഴിയേടം രാമൻ നമ്പൂതിരിയ്ക്ക് സമ്മാനിച്ചു.

ഗുരുവായൂർ : തെക്കുമുറി മാധവൻ നായർ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള “പിതൃസ്മൃതി ” പുരസ്ക്കാരം.ഗുരുവായൂർ ക്ഷേത്ര കീഴ്ശാന്തി കീഴിയേടം രാമൻ നമ്പൂതിരിയ്ക്ക് ,ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് സമ്മാനിച്ചു.ഗുരുവായൂർരുഗ്മിണി റീജൻസിയിൽ ചേർന്ന പിതൃസ്മൃതി സദസ്സ് ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉൽഘാടനം ചെയ്തു.

First Paragraph  728-90

Second Paragraph (saravana bhavan

പുരാതന നായർ തറവാട്ട് കൂട്ടായ്മ പ്രസിഡണ്ട് കെ.ടി.ശിവരാമൻ നായർ അദ്ധ്യക്ഷനായി.രാമകൃഷ്ണൻ ഇളയതിനെ വസ്ത്രവും, ദക്ഷിണയും നൽകി വേദിയിൽ ഗുരു വന്ദനം നടത്തി.മികച്ച വിദ്യാർത്ഥികൾക്ക് നൽക്കപ്പെടുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് പതിനഞ്ച് വിദ്യാർത്ഥികൾക്ക് ചടങ്ങിൽ മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ വിതരണം ചെയ്തു. ജനു ഗുരുവായൂർ രവിചങ്കത്ത് അനിൽ കല്ലാറ്റ് , ബാലൻ വാറണാട്ട് . ശരത് തിരുവാലൂർ, ക്ഷേത്രായൂർ ട്രസ്റ്റ് എം.ഡി.ഡോക്ടർ കെ.കൃഷ്ണദാസ്, ശശി കേനാടത്ത്, മുരളി അകമ്പടി എന്നിവർ സംസാരിച്ചു.

സദസ്സിന് ശ്രീധരൻ മാമ്പുഴ, മുരളി മുള്ളത്ത്, രവി വട്ടരങ്ങത്ത്, അരവിന്ദൻ കോങ്ങാട്ടിൽ, എം.ശ്രീനാരായണൻ, വി.ബാലകൃഷ്ണൻ നായർ, സേതൂകരിപ്പോട്ട്, ബാബു വീട്ടീലായിൽ, മുരളിമണ്ണുങ്ങൽ, ഗുരുവായൂർ ജയപ്രകാശ്, ഇ.യു. രാജഗോപാൽ, കെ.ഹരിദാസ്, ടി.ദാക്ഷായിണി, സരളമുള്ളത്ത്, രാധാശിവരാമൻ, നിർമ്മല നായകത്ത്, ഉദയ ശ്രീധരൻ,കോമളം നേശ്യാർ, കാർത്തിക കോമത്ത്, രാധാമണി ചാത്തനാത്ത്, എന്നിവർ നേതൃത്വം നൽകി.