
കണ്ണന്റെ പിറന്നാൾ സദ്യയിൽ പങ്കെടുത്തത് 32,500 പേർ.

ഗുരുവായൂർ : കണ്ണൻ്റെ പിറന്നാൾ സദ്യയിൽ പങ്കെടുത്തത് 32500 പേർ അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്ന പന്തലിലും തെക്കേ നടപ്പന്തലിലും മറ്റുമായി 2100 ഭക്തർ ഒരേ സമയം സദ്യ കഴിക്കൻ ദേവസ്വം സൗകര്യം ഒരുക്കിയിരുന്നു.
തെക്കേ നടപ്പന്തലിൽ ഭഗവാൻ്റെ ചിത്രത്തിന് മുന്നിൽ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. തുടർന്ന് ഭഗവാനായി തൂശനിലയിൽ വിഭവങ്ങൾ വിളമ്പി.

ശർക്കരവരട്ടി, വറുത്ത ഉപ്പേരി, നെല്ലിക്ക അച്ചാർ, പുളിയിഞ്ചി,എരിശേരി, ഓലൻ, കാളൻ, പായസം, പഴം, പപ്പടം, മെഴുക്കുപുരട്ടി ,നാരങ്ങ അച്ചാർ, പച്ച മോര് ഉൾപ്പെടെയുള്ള വിഭവങ്ങൾ ഇലയിൽ നിരന്നു
പിന്നീടാണ് ഭക്തർക്കായി പിറന്നാൾ സദ്യ വിളമ്പിയത്. ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ ഭക്തർക്കുള്ള ഇലയിട്ട് ആദ്യം വിഭവങ്ങൾ വിളമ്പി. ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .സി.മനോജ്, .കെ.പി.വിശ്വനാഥൻ,, .മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ
എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. വൈകീട്ട് 4.30 വരെ ഭക്ഷണം നൽകി.അതെ സമയം പതിനായിരം പേർക്ക് ഭക്ഷണം വിളമ്പി കഴിഞ്ഞപ്പോഴേക്കും പകുതി വിഭവങ്ങൾ സ്റ്റോക്ക് തീർന്നു. പിന്നീട് കഴിച്ചവർക്ക് രസ കാളൻ അച്ചാർ പുളിഞ്ചി, മെഴുക്കുപുരട്ടി പായസം എന്നിവ കൊണ്ട് തൃപ്തി പെടേണ്ടി വന്നു. നാൽപതിനായിരം പേർക്ക് പിറന്നാൾ സദ്യ നൽകും എന്നാണ് ദേവസ്വം ചെയർമാൻ അവകാശ പെട്ടത്. അതിൽ നാലിലൊന്ന് പേർക്ക് മാത്രമാണ് എല്ലാ വിഭവങ്ങളും ലഭിച്ചത്. നാൽപതിനായിരം പേർക്ക് സദ്യ കൊടുക്കുമെന്ന് അവകാശ പെടുമ്പോൾ മുപ്പത്തിനായിരം പേർക്കുള്ള വിഭവങ്ങൾ എങ്കിലും ഒരുക്കേണ്ടേ എന്നാണ് ഭക്തർ ചോദിക്കുന്നത്.

പച്ചക്കറി വിതരണം ചെയ്ത കരാ റു കാരൻ വേണ്ടത്ര അളവിൽ പച്ചക്കറി നൽകാതിരുന്നത് കൊണ്ടാണ് വിഭവങ്ങൾ തീർന്ന് പോയെന്നാണ് പുറത്ത് വരുന്ന വിവരം എന്നാൽ.. പച്ചക്കറിയുടെ കുറവ് പാചകക്കാർക്ക് അറിയാതിരിക്കാൻ വഴിയില്ലല്ലോ എന്ന ചോദ്യവും ഉയരുന്നുണ്ട് ക്ഷേത്ര ത്തിലെ ഒരു സുരക്ഷ ഉദ്യോഗസ്ഥനാണ് പച്ചക്കറി വിതരണത്തിന്റെ കരാർ എടുത്തിട്ടുള്ളത്. അത് കൊണ്ട് ബന്ധ പെട്ട എല്ലാവരും മൗനം പാലിക്കുകയാണ് എന്നാണ് ആക്ഷേപം. ആർജവം ഉള്ള ഭരണ കർത്താക്കൾ ഗുരുവായൂർ ദേവസ്വത്തിൽ ഇല്ലാത്തത് കൊണ്ട്. ഇത്തരം പ്രശ്നങ്ങൾ ഇനിയും തുടരുമെന്നാണ് ഭക്തർ വിലപിക്കുന്നത്. ഇത്ര ക്കെയായിട്ടും 50,0000 പേർ ഭക്ഷണം കഴിച്ചു എന്നാണ് ദേവസ്വം പത്ര കുറിപ്പ് ഇറക്കിയത്. ഒരേ സമയം 2100 പേർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യം മാത്രം ഉള്ള ഇടത്ത് 50,000 പേർക്ക് ഭക്ഷണം കഴിക്കണമെങ്കിൽ എത്ര സമയം വേണ്ടി വരും എന്ന സാമാന്യ യുക്തി പോലും ഇല്ലാതെയാണ് ദേവസ്വം പത്ര കുറിപ്പ് ഇറക്കുന്നത്