Header 1 vadesheri (working)

പിണറായി സര്‍ക്കാര്‍ കിരാതന്മാരുടേയും, സ്ത്രീവിരുദ്ധരുടേയും സര്‍ക്കാരായി മാറി

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ഗുരുവായൂര്‍: എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ കിരാതന്മാരുടേയും, സ്ത്രീവിരുദ്ധരുടേയും സര്‍ക്കാരായി മാറിയാണ് എല്ലാം ശരിയാക്കിയതെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് പി.ആര്‍. ശിവശങ്കരന്‍. സ്ത്രീ ശാസ്തീകരണം നടത്തുമെന്ന് പറഞ്ഞവര്‍, വാളയാറില്‍ രണ്ടുപെണ്‍കുട്ടികളെ തൂക്കിലേറ്റയാണ് സ്ത്രീ ശാസ്തീകരണം നടത്തിയതെന്നും അദ്ദേഹം പരിഹസിച്ചു.

Second Paragraph  Amabdi Hadicrafts (working)

എന്‍.ഡി.എ ഗുരുവായൂര്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ യോഗ്യതയുള്ളവരെ തഴഞ്ഞ് രണ്ട് ലക്ഷം രൂപ ശമ്പളത്തില്‍ സ്വപ്‌നയ്ക്ക് ജോലി നല്‍കാനായിരുന്നു ഈ സര്‍ക്കാരിന് താത്പര്യം. കൂടാതെ പാര്‍ട്ടി നേതാക്കളുടെ ഭാര്യമാര്‍ക്കും, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പിന്‍വാതില്‍ നിയമനവും നടത്തിയുമാണ് ഭരണത്തിലേറി ഈ സര്‍ക്കാര്‍ എല്ലാം ശരിയാക്കിയത്.

പൊതുവിദ്യാഭ്യാസം, ആരോഗ്യ രംഗവും ഉയര്‍ത്തിയെന്നത് നട്ടാല്‍ കുരുക്കാത്ത നുണയാണെന്ന് ഇപ്പോള്‍ വ്യക്തമായിരിയ്ക്കയാണ്. ആരോഗ്യ രംഗത്തെ ഉയര്‍ച്ച സൂചിപ്പിയ്ക്കുന്നത്, മലയാളിയ്ക്ക് കോറോണ ടെസ്റ്റിന്റെ സര്‍ട്ടിപിക്കറ്റില്ലാതെ മറ്റൊരു സംസ്ഥാനത്തേയ്ക്ക് കടക്കാനാകില്ല എന്നതാണ്. ഒരു ഭരണാധികാരി എങ്ങിനെ ആകരുതെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പിണറായി സര്‍ക്കാരെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പി.എം. ഗോപിനാഥ്, കെ.ആര്‍. അനീഷ്, അഡ്വ; സി. നിവേദിത നഗരസഭ കൗണ്‍സിലര്‍ ശോഭഹരിനാരായണന്‍, തുടങ്ങിയവര്‍ സംസാരിച്ചു