Post Header (woking) vadesheri

ദ്രാവക മാലിന്യ പ്ലാന്റ്: പിള്ളക്കാട് ജനകീയ പ്രതിഷേധം

Above Post Pazhidam (working)

ഗുരുവായൂർ : നഗരസഭ മാസ്റ്റർ പ്ലാനിൽ ദ്രാവക മാലിന്യ സംസ്കരണത്തിനായി കണ്ടെത്തിയ പിള്ളക്കാട് ജനകീയ പ്രതിഷേധം.
പൊതുജനങ്ങൾ തിങ്ങിപ്പാർക്കുന്ന പിള്ളക്കാട് സെന്ററിലാണ് 1.44 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ജുമാ മസ്ജിദ്, എൽ പി സ്കൂൾ, അംഗനവാടി, എസ് സി കോളനി തുടങ്ങിയവ ഉൾപ്പെടുന്ന പ്രദേശത്താണ് പ്ലാന്റിന് സ്ഥലം മാർക്ക് ചെയ്തിട്ടുള്ളത്.

Ambiswami restaurant

പദ്ധതിക്കെതിരെ പരാതി നല്കാനും സമര പരിപാടികളുമായി മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു. മുൻ കൗൺസിലർ ബഷീർ പൂക്കോട് അധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർ ഹബീബ് നാറാണത്ത്, അഡ്വ : ബക്കർ, പ്രസന്നൻ, ഫസൽ പിള്ളക്കാട് തുടങ്ങിയവർ സംസാരിച്ചു