Header 1 = sarovaram
Above Pot

പെട്രോളിൽ വെള്ളം , കെ എസ് ആർടി സി യുടെ പമ്പ് അടച്ചു പൂട്ടി

ഗുരുവായൂർ : പെട്രോളിൽ വെള്ളം കലർന്നതിനെ തുടർന്ന് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ കീഴിലുള്ള കെ എസ് ആർടി സി യുടെ പമ്പ് അടച്ചു പൂട്ടി , ഞായറാഴ്ച രാവിലെ കോഴിക്കോട് സ്വദേശി ഇവിടെ നിന്നും രണ്ടായിരം രൂപക്ക് പെട്രോൾ അടിച്ചശേഷം പുറത്തേക്ക് ഇറങ്ങുന്നതിനിടെ എഞ്ചിൻ പണി മുടക്കി . തുടർന്ന് മെക്കാനിക്കിനെ വിളിച്ചു പരിശോധിച്ചപ്പോഴാണ് പെട്രോളിൽ വെള്ളം കലര്ന്നത് കണ്ടെത്തിയത് .

Astrologer

പരാതി ഉയർന്നതിനെ തുടർന്ന് കെ എസ് ആർ ടി സി യുടെ ഉദ്യോഗസ്ഥർ എത്തി പമ്പ് അടച്ചു . ഇതിനിടയിൽ നിരവധി വാഹനങ്ങൾ ഇന്ധനം നിറച്ചു പോയിരുന്ന ആ വാഹനങ്ങളും വിവിധ സ്ഥലങ്ങളിൽ കുടുങ്ങി


കെ എസ് ആർ ടി സി യുടെ പുതിയ പദ്ധതിയുടെ ഭാഗമായി യാത്ര ഫ്യുവൽസ് കഴിഞ്ഞ ആഴ്ചയാണ് മന്ത്രി ആന്റണി രാജു ഉത്ഘാടനം ചെയ്തത് . നടത്തിപ്പ് കെ എസ് ആർ ടി സി ക്ക് ആണെങ്കിലും പമ്പിന്റെ നിർമാണ ചുമതല ഇന്ത്യൻ ഓയിൽ കോർപറേഷന് ആയിരുന്നു . നിർമാണത്തിലെ അപാകതയാണ് , ചെറിയ മഴ പെയ്യുമ്പോഴേക്കും പെട്രോൾ ടാങ്കിലേക്ക് വെള്ളം ഇറങ്ങിയതെന്ന് ആക്ഷേപം ,

ഈ നിലക്ക് ആണെങ്കിൽ ജൂൺ ജൂലൈ മാസങ്ങളിൽ ഉണ്ടാകുന്ന കനത്ത മഴക്കാലത്ത് പമ്പ് സ്ഥിരം അടച്ചിടേണ്ടി വരുരുമോ എന്നാണ് കെ എസ് ആർ ടി സി ഉദ്യോഗസ്ഥർ ഭയക്കുന്നത്

Vadasheri Footer