Header 1 vadesheri (working)

പെരുമ്പിലാവിൽ 16 കാരി വീടിനുള്ളിൽ മരിച്ച നിലയിൽ

Above Post Pazhidam (working)

ചാലിശ്ശേരി : പെരുമ്പിലാവ് ഒറ്റപ്പിലാവിൽ 16 വയസ്സുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പിലാവ് കുളപ്പുള്ളി വീട്ടിൽ രൂപേഷിന്റെ മകൾ നന്ദനയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച്ച വൈകീട്ടായിരുന്നു സംഭവം.

First Paragraph Rugmini Regency (working)

സംഭവ സമയത്ത് വീട്ടിൽ രക്ഷിതാക്കൾ ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞ ഉടൻതന്നെ നന്ദനയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പിന്നീട് കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ സംസ്കാരം നടക്കും. പ്രിയയാണ് മാതാവ്

Second Paragraph  Amabdi Hadicrafts (working)