പെരുമ്പടപ്പിൽ യുവാക്കളുടെ അപകടമരണം , ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു

Above article- 1

പെ​രു​മ്പ​ട​പ്പ് : പെ​രു​മ്പ​ട​പ്പി​ൽ 2016 ന​വം​ബ​റി​ൽ ന​ട​ന്ന ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​ക്ക​ൾ മ​രി​ച്ച​ത്​ അ​വ​യ​വ മാ​ഫി​യ ന​ട​ത്തി​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ‘ജോ​സ​ഫ്’ സി​നി​മ​യി​ലെ മാ​തൃ​ക​യി​ൽ ന​ട​ത്തി​യ അ​പ​ക​ട​മാ​ണെ​ന്നാ​ണ്​ പ​രാ​തി​യു​യ​ർ​ന്ന​ത്. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി അ​ബ്​​ദു​ൽ ഖാ​ദ​റി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ സം​ഘ​ത്തി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

അ​വി​യൂ​ർ സ്വ​ദേ​ശി ന​ജീ​ബു​ദ്ദീ​ൻ (16), സു​ഹൃ​ത്ത് വ​ന്നേ​രി സ്വ​ദേ​ശി വാ​ഹി​ദ് (16) എ​ന്നി​വ​രാ​ണ് ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. മ​ര​ണ​ത്തി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് ന​ജീ​ബു​ദ്ദീ​െൻറ പി​താ​വ് മൂ​ത്തേ​ട​ത്ത്​ ഉ​സ്മാ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ അ​ന്വേ​ഷ​ണം. അ​വ​യ​വ മാ​ഫി​യ​യു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ഉ​സ്മാ​ൻ മു​ഖ്യ​മ​ന്ത്രി​ക്കും പൊ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തെ​ത്തി​യാ​യി​രു​ന്നു ആ​ദ്യ​ദി​ന അ​ന്വേ​ഷ​ണം. അ​പ​ക​ടം ന​ട​ന്ന രീ​തി​യും സാ​ധ്യ​ത​ക​ളും വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി. ഉ​സ്മാ​നി​ൽ​നി​ന്ന് ക്രൈം​ബ്രാ​ഞ്ച് സം​ഘം വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി ബ​ന്ധു​ക്ക​ളെ മ​ല​പ്പു​റ​ത്തേ​ക്ക് വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. 2016 ന​വം​ബ​ർ 20ന്​ ​രാ​ത്രി പെ​രു​മ്പ​ട​പ്പ് പൊ​ലീ​സ് സ്​​റ്റേ​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു ബൈ​ക്ക​പ​ക​ടം.

Astrologer

അ​പ​ക​ട​ശേ​ഷം ര​ണ്ടു​പേ​രെ​യും വ്യ​ത്യ​സ്ത വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. വാ​ഹി​ദ് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യും ന​ജീ​ബു​ദ്ദീ​ൻ തൃ​ശൂ​രി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മൂ​ന്നാം​ദി​വ​സ​വു​മാ​ണ് മ​രി​ച്ച​ത്. പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ത​ല​ക്കേ​റ്റ ആ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ൻ​ക്വ​സ്​​റ്റ്​ റി​പ്പോ​ർ​ട്ടി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ളെ​ത്തു​ട​ർ​ന്ന് ഉ​സ്മാ​ൻ കൂ​ടു​ത​ൽ തെ​ളി​വ്​ ശേ​ഖ​രി​ക്കു​ക​യാ​യി​രു​ന്നു.

ന​ജീ​ബു​ദ്ദീ​െൻറ ദേ​ഹ​ത്ത്​ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ പാ​ടു​ക​ളും ഇ​രു​കൈ​ക​ളി​ലും ക​ഴു​ത്തി​ലും കെ​ട്ടു​മു​റു​ക്കി​യ പോ​ലെ​യു​ള്ള ക​റു​ത്ത അ​ട​യാ​ള​ങ്ങ​ളും മ​ര​ണ​ശേ​ഷം ക​ണ്ട​താ​യി പി​താ​വ് ഉ​സ്മാ​ൻ പ​റ​യു​ന്നു. അ​പ​ക​ട​ശേ​ഷം മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ശ​സ്ത്ര​ക്രി​യ​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ച​ത്. മ​ക​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​വ​രെ​ക്കു​റി​ച്ച്​ ആ​ർ​ക്കു​മ​റി​യാ​ത്ത​തും അ​പ​ക​ടം ന​ട​ന്ന സ​മ​യ​ത്ത് നി​ല​വി​ളി​യോ മ​റ്റ്​ ശ​ബ്​​ദ​മോ പ​രി​സ​ര​വാ​സി​ക​ൾ കേ​ൾ​ക്കാ​ത്ത​തും സം​ശ​യം ബ​ല​പ്പെ​ടു​ത്തു​ന്ന​താ​യി ഉ​സ്മാ​ൻ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി

Vadasheri Footer