Header 1 vadesheri (working)

പേരമംഗലത്ത് യുവ എഞ്ചിനീയറുടെ കൊലപാതകം, പ്രതി അറസ്റ്റിൽ

Above Post Pazhidam (working)

തൃശൂർ : പേരാമംഗലം പുറ്റേക്കര അരുൺലാൽ (38) കൊല്ലപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. പടിഞ്ഞാറേകോട്ട ചിറയത്ത് ടിനു (37) വിനെയാണ് പേരാമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. അശോകകുമാറും സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ചേർന്ന് അറസ്റ്റുചെയ്തത്. 26ന് രാത്രി 10.30നാണ് അരുൺ ലാലിനെ പുറ്റേക്കര ഇടവഴിയിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിലും മുഖത്തും മർദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. മൃതശരീരം പോസ്റ്റ്മാർട്ടം നടത്തിയ ഡോക്ടർ, ഇയാളുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന്, കേസന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.

First Paragraph Rugmini Regency (working)

അറസ്റ്റിലായ ടിനു, കിഴക്കേക്കോട്ടയിലെ ബേക്കറി ജീവനക്കാരാണ്. ഇരുവരും സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവക്കാരാണ്. മരണപ്പെട്ട അരുൺലാലിന്റെ സ്വഭാവങ്ങൾ മനസ്സിലാക്കിയ പോലീസ് സംഘം നഗരത്തിലെ ബാറുകളിൽ അന്വേഷണം നടത്തിയിരുന്നു. ഇവിടെനിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ മരണപ്പെട്ട ദിവസം ഏറെ വൈകിയും ബാറിലിരുന്ന് അരുൺലാൽ മദ്യപിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടത്തിയയാൾ പിടിയിലാകുന്നത്.

ഇരുവരും ദീർഘകാലമായി സുഹൃത്തുക്കളായിരുന്നു. മരണപ്പെട്ട അരുൺലാലിനോട്, പ്രതി ടിനു തനിക്ക് ഒരു യുവതിയുമായി പ്രണയമുണ്ടെന്ന് പറയുകയും, എന്നാൽ ഇതിനെചൊല്ലി, അരുൺലാൽ അയാളെ കളിയാക്കി സംസാരിക്കുകയും ചെയ്തു. പിന്നീട് ഈ യുവതി, ടിനുവിനെ കണ്ടതായി ഭാവിക്കാതിരുന്നത്, അരുൺലാൽ കാരണമാണെന്നാണ് ടിനു ധരിച്ചുവെച്ചിരുന്നത്. ഇതിനെത്തുടർന്ന് ടിനുവിന് അരുൺലാലിനോട് ഉണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്

Second Paragraph  Amabdi Hadicrafts (working)

പേരാമംഗലം , സബ് ഇൻസ്പെക്ടർ കെ.ആർ. രമിൻ, എ.യു. മനോജ്, ഷാഡോ പോലീസ് സബ് ഇൻസ്പെക്ടർമാരായ എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, പി. രാഗേഷ്, കെ. ഗോപാലകൃഷ്ണൻ, സീനിയർ സിപിഓ മാരായ പി.കെ. പഴനിസ്വാമി, ടി.വി. ജീവൻ, എം.എസ്. ലിഗേഷ്, വിപിൻദാസ്, ജെ. ആഷിഷ്, എസ്. ശരത്, എസ്.സുജിത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.