Post Header (woking) vadesheri

പേരകം സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഇടത് ഭരണസമിതി അധികാരമേറ്റു

Above Post Pazhidam (working)

ഗുരുവായൂര്‍ : പേരകം സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഇടത് ഭരണസമിതി അധികാരമേറ്റു. ചൊവ്വാഴ്ച ചേര്‍ന്ന ഭരണസമിതി യോഗം എം എസ് വാസുവിനെ പ്രസിഡണ്ടായും, സി ആര്‍ ലാസര്‍കുട്ടിയെ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുത്തു. എം വി അബ്ദുള്‍ അസീസ്, ജോയ് ചീരന്‍, ജോസ് അരിമ്പൂര്‍, ബാബുരാജ് പി എ, സുധാകരന്‍ എ കെ, ചിന്നമ്മ ആന്റണി, ശാന്ത ചേക്കയില്‍, സതി താഴത്തുപുരക്കല്‍, ഒ കെ ശശി എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങള്‍. കാലങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന ബാങ്കില്‍ എതിരില്ലാതെയാണ് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടത്. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഇടത് സഹകാരികള്‍ മേഖലയില്‍ പ്രകടനം നടത്തി. തുടര്‍ന്ന് ചേര്‍ന്ന അനുമോദന യോഗം സിപിഎം ഏരിയാ കമ്മിറ്റിയംഗം ടി ടി ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് നേതാക്കളായ കെ എ സുകുമാരന്‍, മനീഷ് വി ഡേവിഡ്, വി വി ഡൊമിനി തുടങ്ങിയവര്‍ സംസാരിച്ചു.

Ambiswami restaurant

buy and sell new