Header 1 vadesheri (working)

പീഡനം, മദ്രസാ അധ്യാപകൻ അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട് : പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസാ അധ്യാപകൻ അറസ്റ്റിൽ . ചാവക്കാട് പുത്തൻ കടപ്പുറം പള്ളിയിൽ മതപഠനം നടത്തിവരുന്ന വന്നിരുന്ന കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകനായ കോഴിക്കോട് കല്ലായി പന്നിയങ്കര ഷമോൻ മകൻ മുഹമ്മദ്‌ നജ്മുദ്ധീൻ( 27) എന്നയാളെ ചാവക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ വിപിൻ. കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

First Paragraph Rugmini Regency (working)

ചാവക്കാട് പോലീസ് സ്റ്റേഷനിൽ കേസെടുത്ത വിവരം അറിഞ്ഞതിനെ തുടർന്ന് അജ്മീർ ദർഗയിലും മഹാരാഷ്ട്ര ബീഹാർ ലക്ഷദ്വീപ് എന്നിവിടങ്ങളിലും ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പോലീസ് കോഴിക്കോട് വെച്ച് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർ ബിജു പട്ടാമ്പി, പോലീസ് ഓഫീസർമാരായ ഹംദ്. ഇകെ, മെൽവിൻ, വിനോദ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Second Paragraph  Amabdi Hadicrafts (working)