Header 1 vadesheri (working)

ഇടവേളയ്ക്ക് ശേഷം പീച്ചി ഡാമില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനാനുമതി

Above Post Pazhidam (working)


തൃശൂര്‍: മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം സന്ദര്‍ശകരെ വരവേല്‍ക്കാന്‍ ഒരുങ്ങി പീച്ചി ഡാം. കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 21നാണ് പീച്ചി ഡാമില്‍ വിനോദ സഞ്ചാരികള്‍ക്ക് സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയത്. കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട്സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് പീച്ചി ഡാമിന്റെയും ഉദ്യാനത്തിന്റെയും സുന്ദര കാഴ്ചകളുടെ വാതില്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നിടുന്നത്. ബുധനാഴ്ച്ച കാലത്ത് 8 മണി മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ച് തുടങ്ങി.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

പുതിയ മാനദണ്ഡം അനുസരിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പുതിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പീച്ചി ഡാമില്‍ വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശനം നടത്താം. രാവിലെ എട്ടു മണി മുതല്‍ 6 മണി വരെയാണ് സന്ദര്‍ശനസമയം. നിലവില്‍ സെക്യൂരിറ്റി സ്റ്റാഫായി രണ്ടു പേരും ടിക്കറ്റ് കൗണ്ടറില്‍ രണ്ടുപേരും ഗാര്‍ഡനില്‍ അഞ്ചുപേരുമാണ് ജീവനക്കാരായുള്ളത്. ടിക്കറ്റ് കൗണ്ടറില്‍വിനോദസഞ്ചാരികളുടെ ശരീര താപനില പരിശോധിക്കും. തുടര്‍ന്ന് സാനിറ്റൈസ് ചെയ്തതിനുശേഷമാണ് പ്രവേശനം. ജൂലൈ 27ന് ഡാമിന്റെ നാല് ഷട്ടറുകളും അഞ്ച് വീതം തുറന്നിരുന്നു. എന്നാല്‍ പിന്നീട് മഴ ദുര്‍ബ്ബലമായതിനെ തുടര്‍ന്ന് രണ്ട് ഷട്ടറുകള്‍ അടച്ചു. രണ്ട് ഇഞ്ചുവീതം രണ്ട് ഷട്ടറുകള്‍ ഇപ്പോഴും തുറന്നിട്ടുണ്ട്. മഴ ശക്തിപ്പെട്ടാല്‍ മറ്റ് രണ്ട് ഷട്ടറുകളും വീണ്ടും തുറക്കാന്‍ സാധ്യതയുണ്ട്.