ഗജരത്‌നം പത്മനാഭന്റെ ജീവിത കഥ പറയുന്ന ചുമർചിത്ര മതിൽ ഒരുങ്ങുന്നു
ഗുരുവായൂർ : ഗജരത്‌നം പത്മനാഭന്റെ ജീവിത കഥ പറയുന്ന ചുമർചിത്ര മതിൽ ഒരുങ്ങുന്നു . ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചുമർചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചാണ് രചന . തെക്കേ നടയിൽ ശ്രീവത്സം അതിഥി മന്ദിര വളപ്പിൽ ഡിസംബർ 18 ന് മന്ത്രി കെ രാധാകൃഷ്ണൻ ഉൽഘാടനം ചെയ്യുന്ന പത്മനാഭന്റെ പൂർണ്ണകായ പ്രതിമയ്ക്ക് മുന്നിലെ മതിലിലാണ് പത്മനാഭചരിതം ചുമർചിത്രം തയ്യാറാകുന്നത്
ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് രചനാ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു . കുട്ടിയാനയായ പത്മനാഭന്റെ രൂപം വരച്ചായിരുന്ന ഉദ്ഘാടനം . 60 അടി നീളവും അഞ്ചടി ഉയരവുമുള്ള ക്യാൻവാസിലാകും ചുമർചിത്രം . പത്മനാഭന്റെ ബാല്യം മുതലുള്ള ജീവിതത്തിലെ രംഗങ്ങൾ ചുമർചിത്രങ്ങളാകും . കാട്ടിൽ ആനക്കൂട്ടത്തിനൊപ്പം കളിച്ചുല്ലസിക്കുന്ന ആനക്കുട്ടി പത്മനാഭൻ , ഗുരുവായൂരപ്പന്റെ കോലം എഴുന്നള്ളിപ്പ് , മദപ്പാടിലുള്ള പത്മനാഭൻ , ഗജരാജൻ കേശവന്റെ അനുസ്മരണത്തിന് കേശവന്റെ പ്രതിമയിൽ പുഷ്പാർച്ചന , പടിഞ്ഞാറെ ഗോപുരം പത്മനാഭൻ തള്ളി തുറക്കുന്നത് , നെൻമാറ വേലക്ക് കോലമേന്തി നിൽക്കുന്ന പത്മനാഭൻ , പത്മനാഭൻ ഇടയുന്നത് തുടങ്ങിയ വിഷയങ്ങളാണ് ചിത്രങ്ങളായി വരക്കുന്നത് .
ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിലെ 5 വർഷം കോഴ്സ് പൂർത്തിയാക്കിയ മോനിഷ് ടി.എം , ശ്രീജിത്ത് , അക്ഷയ് കുമാർ , അനന്തകൃഷ്ണൻ , അപർണ , ആതിര.കെ.ബി എന്നിവരും സീനിയർ വിദ്യാർത്ഥികളായ ശരത്ത് , വിവേക് , രോഹൻ , ഗോവിന്ദദാസ് , കാർത്തിക് , ആരോമൻ , അശ്വതി , അമൃത , ശ്രീജ എന്നീ വിദ്യാർത്ഥികളും രചനയിൽ പങ്കാളികളാണ് . ദേവസ്വം ഭരണസമിതി അംഗങ്ങളായ .കെ.അജിത് , .കെ.വി.ഷാജി , അഡ്മിനിസ്ട്രേറ്റർ .കെ.പി .വിനയൻ , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അശോകൻ , പ്രസിദ്ധീകരണ വിഭാഗം അസിസ്റ്റന്റ് മാനേജർ .കെ.ജി.സുരേഷ് കുമാർ , പി.ആർ.ഒ. വിമൽ ജി നാഥ് , മുരളി പുറനാട്ടുകര , ദേവസ്വം ഹെൽത്ത് സൂപ്പർ വൈസർ രാജീവ് എന്നിവർ സന്നിഹിതരായിരുന്നു
ഗുരുവായൂർ ദേവസ്വം ചുമർ ചിത്ര പഠന കേന്ദ്രം പ്രിൻസിപ്പാൾകെ യു കൃഷ്ണ കുമാറിന്റെയും സീനിയർ അധ്യാപകൻ എം.നളിൽ ബാബു വിന്റെയും നേതൃത്വത്തിലാണ് ചിത്രരചന നടക്കുന്നത് . 18 ന് പ്രതിമ ഉൽഘാടനം ചെയ്യാൻ എത്തുന്ന ദേവസ്വം മന്ത്രി .കെ.രാധാകൃഷ്ണൻ ചിത്രങ്ങളുടെ നേത്രോത്മ്‌ലിനം നിർവഹിക്കും .