Above Pot

പത്തേമാരിയിൽ ഗൾഫിലേക്ക് കുടിയേറിയ പ്രവാസികൾക്ക് പെൻഷൻ നൽകണം

ഗുരുവായൂർ : പത്തേമാരി പ്രവാസികളുടെ സംഗമം ഗുരുവായൂരിൽ എം.എൽ.എ. എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു . അര നൂറ്റാണ്ടിലേറെ പ്രവാസ ജിവിതം നയിച്ച മലയാളികളായ നിരവധി പേർ തങ്ങളനുഭവിച്ച സന്തോഷങ്ങളും ദുഃഖങ്ങും ചടങ്ങിൽ പങ്കു വെച്ചു. പത്തേമാരിയിൽ ഗൾഫിലേക്ക് കുടിയേറ്റം നടത്തിയ പ്രവാസികൾക്ക് മരണം വരെ പെൻഷൻ നൽകണമെന്ന് പത്തേമാരി സംഗമം ആവശ്യപ്പെട്ടു.

First Paragraph  728-90

സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം ആധ്യക്ഷം വഹിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ:വി.കെ.വിജയൻ പത്തേമാരി യാത്രക്കാരെ ആദരിച്ചു. പത്തേമാരി പ്രവാസി സമിതി ജനറൽ സെക്ര ട്ടറി ഷെരീഫ് ഇബ്രാഹിം വിഷയാവതരണവും, സെക്രട്ടറി അനസ്ബി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

Second Paragraph (saravana bhavan

ന്യൂനപക്ഷ കമ്മീഷൻ മെമ്പർ അഡ്വ:മുഹമ്മദ് ഫൈസൽ സ്മരണികയ്ക്ക് തുടക്കം കുറിച്ചു. ലോക കേരള സഭ മെമ്പർ കബീർ സലാല, സി.എച്ച്.റഷീദ്, കെ.പി.ഉദയൻ , കെ.പി.എ. റഷീദ്, കുഞ്ഞിമുഹമ്മദ് ഹാജി തടാകം, ഡോ:പി.വി.മധു , ബി.കെ.മേനോൻ , അബ്ദു തടാകം തുടങ്ങിയവർ സംസാരിച്ചു