ലോഞ്ചുകളിൽ കടൽ കടന്ന ആദ്യ പ്രവാസികളുടെ സംഗമം ഞായറഴ്ച ഗുരുവായൂരിൽ
ഗുരുവായൂർ : ലോഞ്ചുകളിലും പത്തേമാരികളിലും കടൽകടന്ന് മണലാരണ്യങ്ങളിൽ ജീവിതം പടുത്തുയർത്തിയ ഗുരുവായൂർ മേഖലയിലെ ആദ്യതലമുറ പ്രവാസികളുടെ ഒത്തുചേരൽ ഞായറഴ്ച ഗുരുവായൂരിൽ നടക്കുമെന്ന് പത്തേമാരി പ്രവാസി സമിതി ഭാരവാഹികൾ വാർത്ത സംമ്മളനത്തിൽ അറിയിച്ചു . ഞായറഴ്ച ഉച്ചക്ക് രണ്ടിന് നഗര സഭ ലൈബ്രറി ഹാളിൽ നടക്കുന്ന സംഗമം എൻ കെ അക്ബർ എം എൽ എ ഉത്ഘാടനം ചെയ്യും .
ചടങ്ങിൽ കരിം പന്നിത്തടം അദ്യക്ഷത വഹിക്കും .ഗുരുവായൂർ ദേവസ്വം ചെയർ മാൻ ഡോ വി കെ വിജയൻ നഗര സഭ ചെയർ മാൻ എം കൃഷ്ണ ദാസ് ,പത്തേമാരി പ്രവാസി സമിതി ജനറൽ സെക്രട്ടറി ഷെരിഫ് ഇബ്രാഹിം സെക്രട്ടറി അനസ് ബി എന്നിവർ സംസാരിക്കും 1965 മുതലാണ് ഗൾഫിലേക്ക് ലോഞ്ചിൽ മലയാളികളുടെ കുടിയേറ്റം ആരംഭിച്ചത് . 1973 വരെ അത് തുടർന്നു .
അക്കാലത്ത് ഗൾഫിൽ ഇന്ത്യൻ രൂപയിൽ വിനിമയം നടന്നിരുന്നത് . എഴുപതുകളിൽ ആദ്യം ഇന്ത്യൻ രൂപയുടെ മൂല്യ ശോഷണം ഉണ്ടായപ്പോഴാണ് . ഗൾഫിൽ നിന്നും രൂപ അപ്രത്യക്ഷമായത് എന്നും പ്രവാസി സമിതി ഭാരവാഹികൾ കൂട്ടിച്ചേർത്തു .വാർത്ത സമ്മേളനത്തിൽ കരിം പന്നിത്തടം ,ഷെരിഫ് ഇബ്രാഹിം ,അനസ് ബി അബ്ദു തടാകം എന്നിവർ സംബന്ധിച്ചു