
പട്ടേലിനും,ഇന്ദിരക്കും ഉമ്മൻചാണ്ടിയ്ക്കും,സ്മരണാജ്ഞലി

ഗുരുവായൂർ : ഇന്ത്യയുടെ മതേതരത്വത്തിനും. ജനാധിപത്യത്തിനും വേണ്ടി ജീവിതം സമർപ്പിച്ച ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷി ദിന സ്മരണകളും, സർദാർ വല്ലഭായി പട്ടേലിന്റെ ജയന്തി സ്മരണകളും, കേരളം കണ്ട ,രാജ്യം കണ്ട ഏറ്റവും ജനകീയനായ ജന നേതാവ്.ഉമ്മൻ ചാണ്ടിയുടെജന്മദിന ഓർമ്മകളും പങ്ക് വെച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്മരണാഞ്ജലികൾ അർപ്പിച്ചു.

മണ്ഡലം കമ്മിറ്റി ഓഫീസിൽ അലങ്കരിച്ച് വെച്ച ഛായാചിത്രങ്ങളിൽ പുഷ്പാർച്ചന അർപ്പിച്ച് ആരംഭം കുറിച്ച സ്മരണാ സദസ്സ് ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ അദ്ധ്യക്ഷനായി
നേതാക്കളായ ബാലൻ വാറണാട്ട്, സി.ജെ. റെയ്മണ്ട് , ശിവൻ പാലിയത്ത്, പ്രതീഷ് ഒടാട്ട്, ഏ.കെ ഷൈമിൽ,സ്റ്റീഫൻ ജോസ് ,ടി.കെ.ഗോപാലകൃഷ്ണൻ , ടി.വി കൃഷ്ണദാസ്, ശശി വല്ലാശ്ശേരി, പി.സി. തോമസ് മാസ്റ്റർ, എം.ബി.രാജലക്ഷ്‌മി, വി.കെ.ജയരാജ്, ജവഹർ മുഹമ്മദുണ്ണി, സി.അനിൽകുമാർ , ബഷീർ കുന്നിക്കൽ , ശശി പട്ടത്താക്കിൽ വിശ്വനാഥൻ കോങ്ങാട്ടിൽ. ജോയ് തോമാസ് . ശങ്കരനുണ്ണി,ഷാജൻവെള്ളറ, പി.ആർ പ്രകാശൻ, സി. മുരളീധരൻ , എന്നിവർ സംസാരിച്ചു.

ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷി ദിനവും സർദാർ പട്ടേലിന്റെ 150-ാം ജന്മദിനവും ആചരിച്ചു
കടപ്പുറ ത്ത് നടന്ന അനുസ്മരണ യോഗത്തിന് മണ്ഡലം പ്രസിഡന്റ് അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഡി. വീരമണി യോഗം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ സി. മുസ്താഖ് അലി, കെ.എം. ഇബ്രാഹിം, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പി.എ. നാസർ, സി.എസ്. രമണൻ, കെ.കെ. വേദുരാജ്, പി.കെ. നിഹാദ്, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി അബ്ദുൽ മജീദ് എന്നിവർ പ്രസംഗിച്ചു.
അനുസ്മരണ ചടങ്ങിൽ പൊറ്റയിൽ മുംതാസ്, മിസിരിയ മുസ്താഖ്, ഷാലിമ സുബൈർ, മുഹമ്മദ് കുട്ടി വട്ടേക്കാട്, അബൂബക്കർ പി.വി., അബ്ദുൽ അസീസ് ചാലിൽ, മുസ്തഫ എ.എസ്., മുഹമ്മദുണ്ണി സി., കെ. മുഹമ്മദ്, പി.വി. ദിനേശ്കുമാർ, മൊയ്തു വി., മൂക്കൻ കാഞ്ചന, ഹമീദ് അഞ്ചങ്ങാടി, ജലാൽ അഞ്ചങ്ങാടി, കൊപ്പര ശൈലജ, വിജേഷ് കെ.വി., അസീസ് വല്ലങ്കി, എ.കെ. ഹമീദ്, ഷണ്മുഖൻ, മുഹമ്മദ് റാഫി, വേണു എന്നിവർ നേതൃത്വം നൽകി.
 
			