Header 1 vadesheri (working)

പാർട്ടി ഏൽപിച്ചത് വലിയ ഉത്തര വാദിത്വം : ചാണ്ടി ഉമ്മൻ

Above Post Pazhidam (working)

പുതുപ്പള്ളി: പാർട്ടി ഏൽപിച്ചത് വലിയ ഉത്തരവാദിത്തമാണെന്നും തന്നെക്കൊണ്ട് കഴിയുന്നതുപോലെ നിറവേറ്റുമെന്നും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്ത്ഥി ചാണ്ടി ഉമ്മന്‍. സ്ഥാനാര്ത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.പിതാവ് 53 വര്ഷക്കാലം മണ്ഡലത്തിന്റെ പ്രതിനിധി ആയിരുന്നു. അതിനോട് ഉയര്ന്ന് പ്രവര്ത്തിഥക്കുക എന്ന് പറയുന്നത് വലിയൊരു ചലഞ്ച് ആണ്. പാര്ട്ടി വലിയ ചലഞ്ചാണ് ഏല്പ്പി ച്ചിരിക്കുന്നത്.

First Paragraph Rugmini Regency (working)

സാധാരണക്കാരന്റെ ജീവിതം മാറ്റുന്നതാണ് വികസനം. അങ്ങനെ നോക്കുമ്പോള്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവിടുത്തെ എംഎല്എയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വലിയ വികസന പദ്ധതികളും കൊണ്ടുവന്നിട്ടുണ്ട്. ഇത് ജനങ്ങള്‍ ഓര്ക്കും

അപ്പ മരിച്ചതിന് ശേഷമുണ്ടാകുന്ന തെരഞ്ഞെടുപ്പാണ്. ആളുകള്ക്ക് ആ വികാരമുണ്ട്. അതുപോലെ തന്നെ രാഷ്ട്രീയമായ പോരാട്ടം കൂടിയാണ്. ഇടത് സര്ക്കാ ര്‍ എല്ലാ മേഖലയിലും പരാജയമാണ്. ആ സർക്കാരിന് എതിരെ യുള്ള വിധിയെഴുത്താവും. എല്ലാം ജനങ്ങള്‍ തീരുമാനിക്കട്ടെ. വലിയ ആഘാതം ഏറ്റ സമയമാണ്. പിതാവ് മരിച്ച് 22 ദിവസം കഴിഞ്ഞതേയുള്ളു. അതിന്റെയൊരു ഖേദം മനസ്സിലുണ്ട്. ഇല്ലായെന്ന് പറയാന്‍ പറ്റില്ല, പക്ഷേ പാര്ട്ടി ഒരു ദൗത്യം ഏല്പ്പിച്ചാല്‍ അത് നിറവേറ്റും.-അദ്ദേഹം പറഞ്ഞു

Second Paragraph  Amabdi Hadicrafts (working)

കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ചാണ്ടി ഉമ്മനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എഐസിസി ചാണ്ടി ഉമ്മന്റെ സ്ഥാനാർഥിത്വം അംഗീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി ഉപ തെരഞ്ഞെടുപ്പ്. വിജ്ഞാപനം വന്നു മണിക്കൂറുകൾക്കുള്ളിൽ തന്നെ അദ്ദേഹത്തിന്റെ മകനായ ചാണ്ടി ഉമ്മനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു

പുതുപ്പള്ളിയിൽ സെപ്റ്റംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണല്‍. തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളി മണ്ഡലത്തില്‍ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

നാമനിര്ദേപശ പത്രിക സമര്പ്പി ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 17നാണ്. സൂക്ഷ്മ പരിശോധന പതിനെട്ടിന്. നാമനിര്ദേീശപത്രിക പിന് വലിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്.

പുതുപ്പള്ളി ഉൾപ്പെടെ ഏഴു നിയോജക മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ;ജാർഖണ്ഡിലെ ധുമ്രി, ത്രിപുരയിലെ ബോക്സാനഗർ, ധൻപുർ, ബംഗാളിലെ ധുപ്ഗുരി, ഉത്തർപ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നിവിടങ്ങളിലാണ് സെപ്റ്റംബർ 5ന് ഉപതിരഞ്ഞെടുപ്പ് നടക്കുക