Header 1 = sarovaram
Above Pot

ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവിന് പുല്ലു വില , പാർക്കിങ് ഗ്രൗണ്ടിലേക്കുള്ള ഗേറ്റ് ലോഡ്ജ് ഉടമ അടച്ചു പൂട്ടി

ഗുരുവായൂർ : ശബരി മല തീർത്ഥാടകാരുടെ വാഹനം പാർക്ക് ചെയ്യാൻ ഗ്രൗണ്ട് തുറന്നു കൊടുത്ത ദേവസ്വം വീണ്ടും അടച്ചു പൂട്ടി , ദേവസ്വം മെഡിക്കൽ സെന്ററിനെ തെക്ക് ഭാഗത്തുള്ള പാർക്കിങ് ഗ്രൗണ്ട് ആണ് മലയാളം ഡെയിലി ഓൺലൈനിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റർ ഇടപെട്ട് ഞായറാഴ്ച രാവിലെ തുറന്ന് കൊടുത്തത് . ഞായറാഴ്ച ഗ്രൗണ്ട് നിറയെ വാഹനങ്ങൾ ആയിരുന്നു .

ഞായറാഴ്ച ഗ്രൗണ്ട് തുറന്ന് കൊടുത്തപ്പോൾ വാഹനങ്ങൾ നിറഞ്ഞു
Astrologer

എന്നാൽ അഡ്മിനിസ്ട്രേറ്ററുടെ നിർദേശത്തിന് പുല്ലു വില കല്പിച്ചു ദേവസ്വം ഉദ്യോഗസ്ഥരും സെക്യൂരിറ്റിക്കാരും ചേർന്ന് ഗ്രൗണ്ട് വീണ്ടും അടച്ചു പൂട്ടി , ഗ്രൗണ്ടിന്റെ എതിർവശത്തുള്ളസ്വകാര്യ ലോഡ്ജുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് കണ്ടാണ് ദേവസ്വത്തിലെ ചില ഉദ്യോഗസ്ഥരും സെക്യൂരിറ്റിക്കാരും കൂടി ഗ്രൗണ്ടിന്റെ പ്രവേശന കവാടം അടച്ചു പൂട്ടിയത് . സ്വകാര്യ ലോഡ്ജിലെ ജീവനക്കാരുടെ നേതൃത്തത്തിലാണ് തെക്ക് ഭാഗത്തെ ഗേറ്റ് അടച്ചു പൂട്ടിയത് . തുടർന്ന് ഗേറ്റിന് മുന്നിൽ തങ്ങളുടെ ബൈക്കുകൾ കൊണ്ട് വന്ന് വെക്കുകയും ചെയ്തു നിലവിലെ വൺ വേ പ്രകാരം ഗ്രൗണ്ടിലേക്ക് വരുന്ന വണ്ടി കൾക്ക് തെക്ക് ഭാഗത്തെ ഗേറ്റ് വഴി മാത്രമെ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ

ദേവകി സിനിമയുടെ സമീപത്ത് കൂടിയുള്ള നഗര സഭ റോഡ് തങ്ങളുടെ സ്വകാര്യ സ്വത്തായാണ് ലോഡ്ജ് ഉടമ കൈകാര്യം ചെയ്യുന്നത് . ഇത് വഴി യാത്ര ചെയ്യുന്നവരെപോലും ലോഡ്ജ് ജീവനക്കാർ ചെയ്യും , തിയ്യറ്ററിൽ സിനിമ കാണാൻ എത്തുന്ന യുവാക്കളുടെ ബൈക്കുകൾ പോലും റോഡരികിൽ നിറുത്താൻ ഈ സംഘം അനുവദിക്കില്ല .

ഇതിനിടയിലാണ് അഡ്മിനിസ്ട്രേറ്ററുടെ നിർദേശപ്രകാരം ഈ റോഡിൽ കൂടി പാർക്കിങ് ഗ്രൗണ്ടിലേക്ക് വാഹനം കടത്തി വിടാൻ തുടങ്ങിയത് . . അത് ദേവസ്വത്തിലെ ചില ഉദ്യോഗസ്ഥരും സെക്യൂറിറ്റി ക്കാരും ചേർന്ന് അവസാനിപ്പിക്കുകയും ചെയ്തു . ഗുരുവായൂരിൽ എത്തുന്ന ഭക്തർക്ക് വാഹനം പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ ബുദ്ധി മുട്ടുമ്പോഴാണ് ഉള്ള സ്ഥലത്തേക്ക് വാഹനം പ്രവേശിപ്പിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകത്തത്തിൽ പങ്കു കച്ചവടം നടന്നിട്ടുണ്ടോ ഉണ്ടോ എന്ന സംശയം ആണ് ഉയരുന്നത് .

തങ്ങളുടെ സൗകര്യത്തിന് വേണ്ടി വൈദ്യുതി കാലുകൾ മാറ്റാൻ തയ്യാറാകാതിരുന്ന വൈദ്യുതി വിഭാഗത്തിലെ ഓവർ സീയറെ രായ്ക്ക് രാമാനം സ്ഥലം മാറ്റിയ വിദ്വാനാണ് ലോഡ്ജ് ഉടമ .

Vadasheri Footer