Header 1

തൃശൂർ പറവട്ടാനിയിൽ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു

തൃശൂർ : പറവട്ടാനിയിൽ നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാനേതാവുമായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നാച്ചു ഷെമീർ എന്ന് വിളിക്കുന്ന
ഒല്ലൂക്കര സ്വദേശി കരിപ്പാകുളം വീട്ടിൽ ഷെമീര്‍ ആണ് മരിച്ചത്. ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗസംഘമാണ് കൊലപ്പെടുത്തിയത്. ഗുണ്ടകളുടെ കുടിപ്പകയാണ് കൊലപാതക കാരണമെന്ന് പറയുന്നു.

Above Pot

വെട്ടേറ്റ് ഓടിയ നാച്ചു ഷമീറിനെ ഇടവഴിയിലിട്ട് തുടരെ വെട്ടുകയായിരുന്നു. സ്ഥലത്ത് വെച്ചു തന്നെ ഷമീർ മരിച്ചു. ഇടവേളക്ക് ശേഷം തൃശൂർ ജില്ലയിൽ വീണ്ടും ഗുണ്ടകൾ തലപൊക്കുകയാണെന്ന സൂചനയാണ് പറവട്ടാനിയിലെ ഗുണ്ടാനേതാവിന്റെ കൊലപാതകത്തെ കാണുന്നത്. അന്വേഷണം ആരംഭിച്ചതായും പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചതായും പൊലീസ് പറഞ്ഞു.