Post Header (woking) vadesheri

പരാജയത്തിന്റെ എണ്ണമല്ല വിജയത്തിന്റെ മഹത്വമാണ് വലുത് : കൃഷ്ണതേജ ഐ.എ. എസ്

Above Post Pazhidam (working)

ചാവക്കാട്: ജീവിതത്തിൽ പരാജയങ്ങൾ ഉണ്ടാകുമ്പോൾ തളരുകയല്ല വേണ്ടത് അതിജീവിക്കാനായി നിരന്തരമായ കഠിനാധ്വാനമാണ് വേണ്ടതെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ വി. ആർ കൃഷ്ണതേജ ഐഎഎസ് അഭിപ്രായപ്പെട്ടു

Ambiswami restaurant

വിജയത്തിന്റെ മഹത്വം തിരിച്ചറിയണമെങ്കിൽ . പരാജയത്തിന്റെ കണ്ണുനീരും കാണണം. ഇന്നത്തെ തലമുറ പലപ്പോഴും യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളാൻ കഴിയാതെ പിന്തിരിയുകയാണ് ജീവിത പാഠം പഠിക്കുവാൻ ശ്രമിക്കുന്നവർ ഒരു പദ പരാജയത്തിലും പതറില്ല.ടി. എൻ. പ്രതാപൻ എം. പി. ഏർപ്പെടുത്തിയ “എം. പീസ്. എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ്” സമർപ്പണത്തിന്റെ ഗുരുവായൂർ അസംബ്ലി നിയോജകമണ്ഡലതല ഉൽഘാടനം മുതുവട്ടൂർ രാജ ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2023 മാർച്ചിൽ എസ് എസ് എൽ , ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി, സി. ബി. എസ്. ഇ., ഐ. സി. എസ്. ഇ., പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങൾക്കുമാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ഗുരുവായൂർ, ചാവക്കാട് എന്നി മുൻസിപാലിറ്റികളിലും,6 ഗ്രാമ പഞ്ചായത്തുകളിൽ നിന്ന് 473 വിദ്യാർത്ഥികളും,25വിദ്യാലയങ്ങളും സമ്മാനങ്ങളും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.

Second Paragraph  Rugmini (working)

ടി. എൻ. പ്രതാപൻ എം. പി. യോഗത്തിൽ അധ്യക്ഷതവഹിച്ചു. ആദ്യമായി നാട്ടിക എം.ൽ.എ. ആയ കാലം മുതൽ എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് എല്ലാ വർഷവും കൊടുത്തുവരുന്നതായും, ജനപ്രതിനിധി എന്ന നിലയിൽ അത് തന്റെ കടമയായി കാണുന്നുവെന്നും എം. പി. പറഞ്ഞു.

Third paragraph

തൃശൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡണ്ട് .സി.സി. ശ്രീകുമാർ, കെ.പി.ഉദയൻ,കെ.വി. സത്താർ,പി.വി.ബദറുദ്ദീൻ,വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എൻ.എം.കെ.നബീൽ, അരവിന്ദൻ പല്ലത്ത്, ഹസീന താജുദ്ദീൻ കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജിതകുമാരി ഡിഇഒ ചാവക്കാട്, ഗോപ പ്രതാപൻ,ആന്റോ തോമസ്, നജീബ് മാസ്റ്റർ,ശ്രീധരൻ മാക്കാലിക്കൽ,കെ.വി.ഷാനവാസ്,കെ.ജെ.ചാക്കോ,സുരേന്ദ്രൻ മരക്കാർ,പി. യതീന്ദ്രദാസ്,ഒ. കെ.ആർ. മണികണ്ഠൻ, സൈസൺ മാറോക്കി,ബേബി ഫ്രാൻസിസ്,എ.എം.അലാവുദ്ദീൻഎന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. .അവാർഡ്ദാന ചടങ്ങിന്റെ ചെയർമാൻ . സി. ആർ. ജിജോമാസ്റ്റർ സ്വാഗതവും, കൺവീനർ . കെ.കെ.ശ്രീകുമാർ നന്ദിയും രേഖപ്പെടുത്തി