
പണി മുടക്കിന്റെ മറവിൽ ഗുരുവായൂരിൽ അക്രമം, പ്രതിഷേധവുമായി വ്യാപാരികൾ

ഗുരുവായൂർ : അഖിലേന്ത്യ പണി മുടക്കിന്റ മറവിൽ അഖിലേന്ത്യ പ്രശസ്തമായ ഗുരുവായൂർ ക്ഷേത്ര സങ്കേതത്തിലെ വ്യാപാര സ്ഥാപനങ്ങൾക്കും, ഹോട്ടലുകൾക്കും നേരേ അതിക്രമം കാണിച്ച നേതൃത്വത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് ശക്തമായി പ്രതിഷേധിച്ചു.

ബന്ദിനും, ഹർത്താലിനും ക്ഷേത പരിസരം ഒഴിവാക്കി സൌകര്യമൊരുക്കാറുള്ള ബന്ദ് അനുകൂലികൾ ഇന്ന് നടത്തിയ അഴിഞ്ഞാട്ടം ഒരിക്കലും നീതികരിക്കാനാകില്ലെന്ന് പ്രസ്ഥാവനയിലൂടെ യൂണിറ്റ് പ്രസിഡന്റ് സി.ടി. ഡെന്നിസും, ജനറൽ സെക്രട്ടറി പുതൂർ രമേഷ് കുമാറും അറിയിച്ചു.
കുറ്റക്കാർക്കെതിരെ പോലിസിൽ പരാതി നൽകാനും, നിയമപരമായി നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കാനും ഇന്ന് ചേർന്ന സംഘടനയുടെ അടിയന്തിര യോഗം ജനറൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തെ ഹോട്ടല്‍ അടക്കം നിരവധി സ്ഥാപനങ്ങള്‍ക്ക് നേരെ പണിമുടക്ക് ദിവസം നടന്ന അക്രമത്തില്‍ കെ.എച്ച്.ആര്‍.എ ഗുരുവായൂര്‍ യൂണിറ്റ് പ്രതിഷേധിച്ചു. വൈകീട്ട് ആറിന് ശേഷവും ക്ഷേത്ര പരിസരത്തെ ഹോട്ടലുകള്‍ തുറക്കാന്‍ അനുവദിക്കാതിരുന്ന പണിമുടക്ക് അനുകൂലികളുടെ നടപടി ഭക്തരോടുള്ള വെല്ലുവിളിയാണെന്ന് യോഗം ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് ഒ.കെ.ആര്‍. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. സി.ബിജുലാല്‍, ജി.കെ.പ്രകാശ്, രവീന്ദ്രന്‍ നമ്പ്യാര്‍, എന്‍.കെ. രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു
ക്ഷേത്ര നടയിലെ കടകളില്‍ പണിമുടക്കുകാര്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കിയത് പൊലീസിന്റെ നിഷ്‌ക്രിയത്വമാണെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത് ആരോപിച്ചു. ക്ഷേത്രനഗരിയില്‍ കുടിവെള്ളം പോലും കിട്ടാത്ത രീതിയിലാണ് ഭീഷണിപ്പെടുത്തിയും അക്രമം കാണിച്ചും സി.പി.എമ്മുകാര്‍ ഹോട്ടലുകളടപ്പിച്ചതെന്നും കുറ്റപ്പെടുത്തു. അക്രമികള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.