Header 1 vadesheri (working)

പഞ്ചവടിയിൽ പിതൃമോക്ഷം തേടി പതിനായിരങ്ങൾ.

Above Post Pazhidam (working)

ചാവക്കാട്  : പഞ്ചവടി വാക്കടപ്പുറത്ത് കർക്കിടകവാവിൽ പിതൃ മോക്ഷ പ്രാപ്തി നേടി ബലിതർപ്പണത്തിനായി പതിനായിരങ്ങളെത്തി.
ഇന്ന് പുലര്‍ച്ചെ 2.30 മുതല്‍ പഞ്ചവടി വാ കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയില്‍ ബലിതര്‍പ്പണചടങ്ങുകള്‍ ആരംഭിച്ചു. ഒരേ സമയം ആയിരം പേര്‍ക്ക് വരെ ബലിയിടാന്‍ സൗകര്യമുണ്ടായിരുന്നു. രാവിലെ 10 വരെ ബലിയിടല്‍ ചടങ്ങുകള്‍ നീണ്ടു.

First Paragraph Rugmini Regency (working)

മേൽശാന്തി സുമേഷ് ശർമ്മ, ശാന്തിമാരായ ഷൈൻ, അരുൺ, ലൈവാഷ് എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.തിലഹവനം, പിതൃസായൂജ്യപൂജ എന്നിവ നടത്താന്‍ ഭക്തര്‍ക്ക് പ്രത്യേക സൗകര്യവും ഒരുക്കി.ബലിയിടാനെത്തിയവര്‍ക്ക് സൗജന്യ പ്രഭാതഭക്ഷണവും നൽകി. വാഹന പാര്‍ക്കിങ് സൗകര്യം, ബലിയിടാൻ എത്തിയവരുടെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ക്ലോക്ക് റൂം സംവിധാനവും ഒരുക്കിയിരുന്നു.

സുരക്ഷയുടെ ഭാഗമായി പോലീസ്, തീരദേശ പോലീസ്, ആംബുലന്‍സ്, തീരദേശ ജാഗ്രത സമിതി തുടങ്ങിയവരും കടപ്പുറത്ത് ഉണ്ടായിരുന്നു.ക്ഷേത്രം പ്രസിഡന്റ് ദിലീപ്കുമാര്‍ പാലപ്പെട്ടി, സെക്രട്ടറി വിനയദാസ് താമരശ്ശേരി,ജോയിന്റ് സെക്രട്ടറി കെ.എസ്.ബാലന്‍,ക്ഷേത്രം എക്‌സിക്യുട്ടീവ് അംഗങ്ങളായ വിശ്വനാഥന്‍ വാക്കയില്‍, വാസു തറയില്‍, വി.എസ്. സദാനന്ദൻ, രാജൻ മാസ്റ്റർ , എ.സി. ബാലകൃഷ്ണൻ, ടി. എം. വിക്രമൻ തുടങ്ങിയവർ നേതൃത്വം നൽകി.

Second Paragraph  Amabdi Hadicrafts (working)