Header 1 vadesheri (working)

ചാവക്കാട് പഞ്ചവടിയിൽ ആയിരങ്ങൾ പിതൃ തർപ്പണം നടത്തി

Above Post Pazhidam (working)

ചാവക്കാട് :പിതൃ തർപ്പണത്തിന് ജില്ലയിലെ പ്രധാന തീർഥ സ്ഥാനമായ പഞ്ചവടി ശ്രീശങ്കര നാരായണ മഹാക്ഷേത്രത്തിൽ കർക്കിടക വാവുബലിക്കായി പഞ്ചവടി വാ കടപ്പുറത്ത് ആയിരങ്ങളെത്തി.പ്രത്യേകം സജ്ജമാക്കിയ യജ്ഞ ശാലയിൽ ആണ് ബലിതർപ്പണം നടന്നത്.ഒരേ സമയം ആയിരം പേർക്ക് ഒരുമിച്ചിരുന്ന് ബലിയിടാനുള്ള സൗകര്യമാണ് ഇത്തവണ ഒരുക്കിയിരുന്നത്. ബലിതർപ്പണത്തിന് എത്തുന്ന സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു.ബലിയിട്ട് കടലിൽ പിണ്ഡം ഒഴുക്കിയതിന് ശേഷം കുളത്തിൽ കുളിക്കാനുള്ള സൗകര്യവും,ഷവർ ബാത്ത് ഉൾപ്പടെയുള്ള സംവിധാനവും ഉണ്ടായിരുന്നു..

First Paragraph Rugmini Regency (working)

ബസ് ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾക്ക് മൂന്നിടത്ത് വിപുലമായ പാർക്കിങ് സംവിധാനവും സജ്ജമാക്കിയിരുന്നു.തിരക്ക് ഒഴിവാക്കി ഇവിടെയെത്തുന്ന ആയിരങ്ങൾക്ക്‌ സുഗമമായ രീതിയിൽ ബലിയിടാനുള്ള സംവിധാനങ്ങളാണ് കമ്മിറ്റി ഒരുക്കിയിട്ടുണ്ടായിരുന്നത്. ഇരുപതിനായിരത്തോളം പേർക്ക് പ്രഭാത ഭക്ഷണവും തയ്യാറാക്കിയിരുന്നു .വസ്ത്രങ്ങളും,വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കാൻ ബലിതർപ്പണ ശാലക്കടുത്ത് ചോയ്സ് ആൽത്തറ സൗജന്യമായി സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

Second Paragraph  Amabdi Hadicrafts (working)

പിതൃമോക്ഷ പ്രാപ്തിക്ക് വേണ്ടി നടത്തുന്ന തിലഹവനം,പിതൃ സായൂജ്യ പൂജ എന്നിവക്ക് പ്രത്യേക ക്രമീകരണങ്ങൾ സജ്ജമാക്കിയിരുന്നു .ചാ‌വക്കാട് പോലീസിന്റെയും അഗ്നിരക്ഷാസേനയുടെയും കടലോര ജാഗ്രതാസമിതിയുടെയും ടോട്ടൽ കെയർ,ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകരുടെയും നേതൃത്വത്തിൽ ബലിയിടാനായി കടലിൽ ഇറങ്ങുന്നവർക്ക് പ്രത്യേക സുരക്ഷയുമൊരുക്കിയിരുന്നു.

പുലർച്ചെ രണ്ടിന് ആരംഭിച്ച ബലിതർപ്പണത്തിന് മേൽശാന്തി കെ.എം.സുമേഷ്, ശാന്തിമാരായ ഷൈൻ, മുരുകൻ സന്തോഷ്, ലൈവാഷ് എന്നിവർ കാർമ്മികത്വം വഹിച്ചു.ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് പി. ദിലീപ്കുമാർ ,സെക്രട്ടറി വിനയദാസ് താമരശ്ശേരി , ട്രഷറർ വിക്രമൻ താമരശ്ശേരി, ഭാരവാഹികളായ വിശ്വനാഥൻ വാക്കയിൽ, കെ എസ് ബാലൻ, രാജൻ വേലൻപറമ്പത്ത് എന്നിവർ നേതൃത്വം നൽകി.