Header 1 vadesheri (working)

പഞ്ചവടി അമാവാസി മഹോത്സവം ഭക്തിസാന്ദ്രമായി.

Above Post Pazhidam (working)

ചാവക്കാട്: പഞ്ചവടി ശ്രീശങ്കരനാരായണ മഹാ ക്ഷേത്രത്തിൽ തുലാമാസ അമാവാസി മഹോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു..ക്ഷേത്രത്തില്‍ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം മേൽശാന്തി സുമേഷ്,ഷൈൻ എന്നിവർ മുഖ്യകാര്‍മ്മികത്വം വഹിച്ചു.കൂട്ടിയെഴുന്നള്ളിപ്പിൽ 9 ആനകൾ അണിനിരന്നു.ക്ഷേത ഭരണസമിതിക്ക് വേണ്ടി ഗജരാജന്‍ ചിറയ്ക്കൽ കാളിദാസൻ,വടക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റിക്ക്‌ ഗജരാജന്‍ കൊളക്കാടൻ ഗണപതിയും,തെക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റിക്ക്‌ മംഗലാംകുന്ന് ശരൺ അയ്യപ്പനും തിടമ്പേറ്റി.

First Paragraph Rugmini Regency (working)

രാവിലെ 8.30-ന് ക്ഷേത്രകമ്മിറ്റിയുടെ എഴുന്നള്ളിപ്പ് അവിയൂർ ചക്കനാത്ത് ഖളൂരികദേവി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു.ഉച്ചയ്ക്ക് വടക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റിയുടെ ആഘോഷം നാലാംകല്ല് വാക്കയിൽ ശ്രീഭദ്ര ക്ഷേത്രത്തിൽ നിന്നും,തെക്കുഭാഗം കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് മുട്ടിൽ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച്,ആഘോഷങ്ങൾ പഞ്ചവടി സെന്ററിലെത്തി.തുടർന്ന് ക്ഷേത്രാങ്കണത്തിൽ എത്തി കൂട്ടിയെഴുന്നള്ളിപ്പു നടന്നു.

Second Paragraph  Amabdi Hadicrafts (working)

ഗജവീരന്മാർ,വർണ്ണക്കാവടികൾ,തെയ്യം,തിറ,നാടൻ കലാരൂപങ്ങൾ,പഞ്ചവാദ്യം,വിവിധ വാദ്യമേളങ്ങൾ അകമ്പടിയായി.ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് ദിലീപ് കുമാർ പാലപ്പെട്ടി,സെക്രട്ടറി വിനയദാസ് താമരശ്ശേരി,ജയപ്രകാശൻ കടാമ്പുള്ളി,രാജന്‍ മാസ്റ്റർ വേഴാംപറമ്പത്ത്,കെ.എസ്.ബാലന്‍ എന്നിവർ നേതൃത്വം നൽകി.വെള്ളിയാഴ്ച്ച പുലർച്ചെ 2.30 മുതൽ പഞ്ചവടി വാ കടപ്പുറത്ത് പിതൃതർപ്പണം നടക്കും.