Above Pot

ദേവസ്വം പാഞ്ചജന്യം റെസ്റ്റ് ഹൗസ് നവീകരണത്തിനായി അടച്ചു.

ഗുരുവായൂർ : ദേവസ്വം പാഞ്ചജന്യം റെസ്റ്റ് ഹൗസ് നവീകരണ പ്രവർത്തനങ്ങൾക്കായി കൈമാറി. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് നവീകരണ ചുമതല. വരുന്ന ആറു മാസത്തിനകം നവീകരണം പൂർത്തിയാക്കും. ഇന്നു രാവിലെ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പാഞ്ചജന്യം റസ്റ്റ്ഹൗസിൻ്റെ താക്കോൽ യു എൽ സി സി എസ് പ്രോജക്ട് മാനേജർ ജോഷി കുമാറിന് കൈമാറി.

First Paragraph  728-90

അറ്റകുറ്റപണികൾ നടത്തി നവീകരിച്ച് പാഞ്ചജന്യം റസ്റ്റ് ഹൗസ് സമയബന്ധിതമായി ദേവസ്വത്തിന് കൈമാറാൻഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് സാധിക്കുമെന്ന് ചെയർമാൻ പറഞ്ഞു. ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വം മരാമത്ത് വിദഗ്ധ സമിതി അംഗങ്ങളായ ബാലൻ നമ്പ്യാർ, ചന്ദ്രൻ ,മോഹനൻ, ദേവസ്വം ചീഫ് എൻജീനിയർ എം വി രാജൻ, എക്സിക്യൂട്ടീവ് എൻജിനീയർ അശോകൻ എ ഇ മാരായ സാബു ‘, നാരായണനുണ്ണി,ഹരിപ്രിയ, ഇലക്ട്രിക്കൽ വിഭാഗം എക്സി.എൻജിനീയർ ജയരാജ്, എ ഇ വിനോദൻ, അസി.മാനേജർമാരായ ബിനു, കെ.ജി.സുരേഷ് കുമാർ എന്നിവരുൾപ്പെടെ ദേവസ്വം ജീവനക്കാരും യുഎൽ സി സി എസ് ജീവനക്കാരും സന്നിഹിതരായി.

Second Paragraph (saravana bhavan