Header 1 = sarovaram
Above Pot

പഞ്ചരത്ന കീർത്തനാലാപനം
രാവിലെ 9 ന്

ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൽ പ്രസിദ്ധമായ പഞ്ചരത്‌ന കീർത്തനാലാപനം വെള്ളിയാഴ്ച . നൂറോളം സംഗീതജ്ഞർ അണിനിരക്കുന്ന പഞ്ചരത്ന കീർത്തനാലാപനം രാവിലെ 9 മണിക്ക് തുടങ്ങും. പഞ്ചരത്ന കീർത്തനാലാപനത്തിൽ 17 വനിതകൾ അടക്കം .43 സംഗീതജ്ഞർ അണിനിരക്കും

Astrologer

വ്യഴാഴ്ച റിലേ കച്ചേരിയിൽ മാതംഗി സത്യമൂർത്തി കച്ചേരി അവതരിപ്പിച്ചു . മോഹനം രാഗത്തിലുള്ള മെല്ലെ മെല്ലെയെ (ആദി താളം) എന്ന കീർത്തനമാണ് അദ്ദേഹം ആലപിച്ചത് ,മഞ്ജുള രാജേഷ് വയലിനിലും മാവേലിക്കര ആർ വി രാജേഷ് മൃദംഗത്തിലും താമരക്കുടി ആർ രാജശേഖരൻ മുഖർ ശംഖിലും പക്കമേളം ഒരുക്കി

തുടർന്ന് ഡോ രംഗ നാഥ ശർമ്മ സംഗീതാർച്ചന നടത്തി . ബൃന്ദാവന സാരംഗ എന്ന രാഗത്തിൽ സൗന്ദര രാജം ( ആദി താളം ) എന്ന കീർത്തനമാണ് ഡോ ക്ടർ ആലപിച്ചത് ഡോ എൻ സമ്പത്ത് വയലിനിലും കെ എച്ച് വിനീത് ( ചെന്നൈ ) മൃദംഗ ത്തിലും കോട്ടയം ഉണ്ണികൃഷ്ണൻ ഘട ത്തിലും പക്കമേളം തീർത്തു വെള്ളിയാഴ്ച്ച അർദ്ധ രാത്രി വരെ 137 പേർ സംഗീതമണ്ഡപത്തിൽ സംഗീതാർച്ചന നടത്തി . ചെമ്പൈ സംഗീതോത്സവം ആരംഭിച്ച ശേഷം ഇത് വരെ 2358 പേരാണ് സംഗീതാർച്ചന നടത്തിയത്

Vadasheri Footer