മണത്തല ശാഖയിൽ ശ്രീനാരായണ ഗുരുദേവൻ്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്‌ഠ നടത്തി
ചാവക്കാട് : എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ മണത്തല ശാഖ ഗുരുമന്ദിരത്തിൽ ശ്രീനാരായണ ഗുരുദേവൻ്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്‌ഠ കർമ്മം ശിവഗിരി മഠം(പെരിങ്ങോട്ടുകര ശ്രീനാരായണാശ്രമം സെക്രട്ടറി)ശ്രീമദ് പരാനന്ദ സ്വാമികൾ നിർവഹിച്ചു.തുടർന്ന് നടന്ന താന്ത്രിക ചടങ്ങുകൾക്ക് തന്ത്രി അയിനിപ്പുള്ളി വൈശാഖ് ശർമ്മ മുഖ്യ കാർമ്മികത്വം വഹിച്ചു. ഗുരുദേവ കൃതികളുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു.
യൂണിയൻ സെക്രട്ടറി പി.എ.സജീവൻ വിശിഷ്ടാതിഥിയായി.ഗുരുദേവൻ്റെ പഞ്ചലോഹ വിഗ്രഹം നിർമ്മിച്ച മാള ബെന്നി ശാന്തി,യോഗം ഡയറക്റ്റർ ബോർഡ് മെമ്പർമാരായ എ.എസ്.വിമലാനന്ദൻ മാസ്റ്റർ,പി.പി.സുനിൽകുമാർ(മണപ്പുറം),യൂണിയൻ വൈസ് പ്രസിഡന്റ് എം.എ.ചന്ദ്രൻ,മണത്തല ശാഖ പ്രസിഡന്റ് എ.എസ്.വിജയൻ എന്നിവർ പ്രസംഗിച്ചു.ഗുരുദേവന്റെ 1334-മത്തെ വിഗ്രഹമാണ് ബെന്നി ശാന്തി മണത്തല ശാഖയ്ക്ക് വേണ്ടി നിർമ്മിച്ചത്.വിഗ്രഹം നിർമ്മിക്കുന്നതിന് വേണ്ടി സ്വർണം,വെള്ളി,ചെമ്പ്,ഈയ്യം,പിച്ചള(ഓട്) എന്നീ പഞ്ചലോഹങ്ങൾ ഗുരുദേവ ഭക്തർ കഴിഞ്ഞദിവസം മണത്തല ശാഖയിൽ സമർപ്പിച്ചിരുന്നു.
ശാഖ സെക്രട്ടറി പി.സി.സുനിൽകുമാർ,പഞ്ചായത്ത് കമ്മിറ്റി അംഗം അത്തിക്കോട്ട് മാധവൻ,എസ്എൻഡിപി മീഡിയ വിഭാഗം കോഡിനേറ്റർ തേർളി മുകുന്ദൻ,ശാഖ മൈക്രോഫിനാൻസ് കോഡിനേറ്റർ മധുരാജ് കൂർക്കപ്പറമ്പിൽ,യൂണിയൻ കമ്മിറ്റി മെമ്പർ അത്തിക്കോട്ട് സിദ്ധാർത്ഥൻ,സുനിൽ പനയ്ക്കൽ,സി.ജി.ഹരീഷ്,ഹണീഷ് കളത്തിൽ,വനിതാ സംഘത്തിൻറെ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം വഹിച്ചു.യൂണിയൻ ഭാരവാഹികൾ,വിവിധ ശാഖ ഭാരവാഹികൾ,വനിതാ സംഘം ഭാരവാഹികൾ,പ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. ഗുരുപൂജ, ഗുരുപുഷ്പ്പാഞ്ജലി, അഷ്ടോത്തരനാമാവലി എന്നിവ ഉണ്ടായിരുന്നു