Header 1 vadesheri (working)

പനമരം സി.ഐ. എലിസബത്തിനെ കാണാതായി

Above Post Pazhidam (working)

വയനാട് : പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ പനമരം പൊലീസ് സ്റ്റേഷന്‍ സി.ഐ കെ.എ. എലിസബത്ത് (54) നെ കാണാനില്ലെന്ന് പരാതി. തിങ്കളാഴ്ച വൈകീട്ട് 6.30 മുതലാണ് കാണാതായത്. സി.ഐയുടെ സ്വകാര്യ ഫോണ്‍ നമ്പറും ഔദ്യോഗിക ഫോണ്‍ നമ്പറും സ്വിച്ച് ഓഫ് ആണ്.

First Paragraph Rugmini Regency (working)

സംഭവുമായി ബന്ധപ്പെട്ട് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവസാനമായി ഫോണില്‍ സംസാരിച്ച വ്യക്തിയോട് താന്‍ കല്‍പറ്റയിലാണെന്നാണ് എലിസബത്ത് പറഞ്ഞതത്രെ. എന്നാല്‍, പനമരം പൊലീസ് ഉടന്‍ കല്‍പറ്റയിലെത്തി അന്വേഷിച്ചുവെങ്കിലും കണ്ടെത്തിയില്ല. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പനമരം പൊലീസിലോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ വിവരമറിയിക്കുക. പനമരം പൊലീസ്: 04935 222200

Second Paragraph  Amabdi Hadicrafts (working)