Post Header (woking) vadesheri

പണം വാങ്ങി പോക്സോ കേസ് ഒത്തുതീർപ്പാക്കി, മുൻ എംഎൽഎ ജോർജ്ജ് എം തോമസിനെതിരെ പൊലീസ് അന്വേഷണം.

Above Post Pazhidam (working)

കോഴിക്കോട്: തിരുവമ്പാടി മുൻ എംഎൽഎ ജോർജ്ജ് എം തോമസിനെതിരെ പൊലീസ് അന്വേഷണം. കോഴിക്കോട് തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണന്‍റെ പരാതിയിലാണ് പൊലീസ് പ്രാഥമിക അന്വേഷണം നടത്തുന്നത്. പണം വാങ്ങി പോക്സോ കേസ് ഒത്തുതീർപ്പാക്കി, സാമ്പത്തിക ക്രമക്കേടുകൾ നടത്തി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി സിപിഎം ജോർജ് എം തോമസിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

Ambiswami restaurant

ഈ വിഷയങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ആവശ്യപ്പെട്ടാണ് തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണൻ ഡിജിപിക്ക് പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്തുന്നതിന്‍റെ ഭാഗമായി നാളെ വടകര റൂറൽ എസ്പി ഓഫീസിലെത്തി മൊഴി നൽകാനാവശ്യെപ്പെട്ട് ബാലകൃഷ്ണന് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ജോർജ് എം തോമസിനെതിരെ അച്ചടക്കനടപടി എടുത്തെങ്കിലും പരാതി പോലീസിന് കൈമാറാനോ എടുത്ത നടപടി പരസ്യപ്പെടുത്താനോ സിപിഎം തയ്യാറായിട്ടില്ല