Post Header (woking) vadesheri

ബൈക്കിൽ പിന്തുടർന്ന് പണം കവർന്ന പരുന്ത് റോയി അറസ്റ്റിൽ .

Above Post Pazhidam (working)

ഗുരുവായൂർ : ബൈക്കിൽ പിന്തുടർന്ന് പണം കവർന്ന പ്രതിയെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. പീച്ചി ചൂലിപാടം ചാലിൽ റോയിച്ചൻ എന്ന പരുന്ത് റോയിയെയാണ് ഗുരുവായൂർ എസ്എച്ച്ഒ പി.കെ. മനോജ് കുമാറിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തൊഴിയൂർ സ്വദേശി പൂക്കയിൽ ബാലകൃഷ്ണന്റെ 26,600 രൂപയാണ് പ്രതി കവർന്നത്. കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലകൃഷ്ണൻ കുന്നംകുളം ട്രഷറിയിൽ നിന്ന് അമ്മയുടെ പെൻഷൻ പണമെടുത്തു ബൈക്കിൽ പോകുകയായിരുന്നു.

Ambiswami restaurant

തൊഴിയൂരിലെ പലചരക്ക് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനായി ബൈക്ക് റോഡരികിൽ നിറുത്തിയിരുന്നു. കുന്നംകുളത്ത് നിന്ന് ബാലകൃഷ്ണനെ പിന്തുടർന്ന് വരികയായിരുന്ന പ്രതി ബൈക്കിൽ നിന്ന് പണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് മേഖലയിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇയാൾ കഴിഞ്ഞ നവംബർ 30 നാണ് ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് ഇറങ്ങിയത്. എസ് ഐ കെ .ജി ജയ പ്രദീ പ് , എ എസ് ഐ .എം. ആർ എ സജീവ് എന്നിവർ അടങ്ങിയ സംഘ മാണ് പ്രതിയെ പിടികൂടിയത്

Second Paragraph  Rugmini (working)