Post Header (woking) vadesheri

തിരുവെങ്കിടം പാനയോഗത്തിൻ്റെ പുരസ്ക്കാര വിതരണം

Above Post Pazhidam (working)

ഗുരുവായൂർ : തിരുവെങ്കിടം പാനയോഗത്തിൻ്റെ ഇരുപത്തിരണ്ടാം വാർഷികവും. പുരസ്ക്കാര, സമാദരണ സദസ്സും കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉൽഘാടനം ചെയ്തു. രുഗ്മിണി റീജൻസിയിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ ടി.വി.ചന്ദ്രമോഹൻഅദ്ധ്യക്ഷനായി. വാദ്യകുലപതിമാരായ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, പെരുവനം കുട്ടൻ മാരാർ എന്നിവർ ചേർന്ന് പുരസ്ക്കാര, ആദര-സമാദരണ ഉപഹാരങ്ങൾ വിതരണം ചെയ്തു.’

Ambiswami restaurant

Second Paragraph  Rugmini (working)

പുരസ്ക്കാര ജേതാക്കളായ തിമില വാദന കുലപതി ചോറ്റാനിക്കര വിജയൻ മാരാർക്ക് 15001 ക യും പ്രശസ്തിപത്രവും ഫലകവും അടങ്ങിയ ഗോപി വെളിച്ചപ്പാട് സ്മാരക പുരസ്ക്കാരം, വാദ്യ വിദ്വാൻ ചൊവ്വല്ലുർ മോഹൻ നായർക്ക് 10001 കയും ഫലകവും അടങ്ങിയ ചങ്കത്ത് ബാലൻ നായർ സ്മാരകപുരസ്ക്കാരം, നാദസ്വരവാദനമഹിമ പേരകം അശോകന് 5001 ക യും ഫലകവും അടങ്ങിയകല്ലൂർ ശങ്കരൻ സ്മാരക പുരസ്ക്കാരം, കഥകളി സംഗീതസ്വര മധുരിമ കോട്ടക്കൽ മധുവിന് 5001 ക യും ഫലകവും അടങ്ങിയ എടവനമുരളീധരൻ സ്മാരക പുരസ്ക്കാരം,കൃഷ്ണനാട്ടം വേഷപെരുമ വെട്ടിക്കാട്ടൂർ കൃഷ്ണൻ നമ്പൂതിരിയ്ക്ക് 5001 ക യും ഫലകവും അടങ്ങിയ അകമ്പടി രാധാകൃഷ്ണൻ നായർ സ്മാരക പുരസ്ക്കാരം എന്നിവ സമ്മാനിച്ചു. കോ-ഓഡിനേറ്റർ ബാലൻ വാറണാട്ട് പ്രതിഭാ പരിചയം നടത്തി,

Third paragraph


വാദ്യകലാനിരൂപകൻ വിനോദ് കണ്ടേംകാവിൽ മുഖ്യ പ്രഭാഷണം നടത്തി. കോ-ഓഡിനേറ്റർ ബാലൻ വാറണാട്ട്നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ ,കൗൺസിലർ ശോഭ ഹരിനാരായണൻ, തിരുവമ്പാടി ക്ഷേത്ര സാരഥി ശരത് മച്ചിങ്ങൽ, പാനയോഗം പ്രസിഡണ്ട് ശശി വാറണാട്ട്, സെക്രട്ടറി ഗുരുവായൂർ ജയപ്രകാശ്, വാദ്യകലാകാരൻ ഷൺമുഖൻ തെച്ചിയിൽ എന്നിവർ സംസാരിച്ചു