
പലിശക്കാരുടെ ഭീഷണി, ചായകട ഉടമ വാടക വീട്ടിൽ തൂങ്ങി മരിച്ചു

ഗുരുവായൂർ : പലിശക്കാരുടെ ഭീഷണി വ്യാപാരി വാടക വീട്ടിൽ തൂങ്ങി മരിച്ചു , കാവീട് മേക്കണ്ടനകത്ത് വീട്ടിൽ അബൂബക്കറിന്റെ മകൻ മുസ്തഫ (മുത്തു 47 ) ആണ് കർണം കോഡ് ബസാറിലെ വാടക വീട്ടിൽ തൂങ്ങി മരിച്ചത് ഭാര്യയും മകനും കുടുംബത്തിലെ മരണം നടന്ന വീട്ടിൽ പോയി വൈകീട്ട് 3.30 ഓടെ തിരിച്ചു വന്ന് , വിളിച്ചിട്ടും മുറി തുറക്കാതിരുന്നതോടെ പരിസര വാസികളുടെ സഹായത്തോടെ വാതിൽ ബലമായി തുറന്നു നോക്കുമ്പോൾ സീലിങ്ങിലെ ഹുക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത് .

കിഴക്കേ നടയിൽ മഞ്ജുളാൽ ഷോപ്പിംഗ് കോംപ്ലെക്സിന് സമീപം ചായ കട നടത്തുന്ന മുസ്തഫ കടുത്ത സാമ്പത്തിക പ്രയാസത്തിൽ ആയിരുന്നു കഴിഞ്ഞ ദിവസം അസുഖ ബാധിതനായി ദേവസ്വം മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിയുമ്പോൾ ചൊവല്ലൂർ പടിയിൽ ഉള്ള ഒരു പലിശക്കാരൻ ആശുപത്രിയിൽ എത്തി ഭീഷണി പെടുത്തി കാറിൽ കയറ്റി കൊണ്ട് പോയിരുന്നുവത്രെ .

ഭാര്യ : ഷൗജത്ത് , മക്കൾ ഷിഹാബ് ( കാജാ ഗ്രൂപ്പ് ), തെസ്നി . ടെംപിൾ എസ് ഐ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്മാർട്ടത്തിനായി ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചിറയിലേക്ക് മൃത ദേഹം മാറ്റി