പാലയൂർ തീർത്ഥകേന്ദ്രത്തിൽ തർപ്പണ തിരുനാൾ ആഘോഷിച്ചു.
ചാവക്കാട്: പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ പ്രധാന തിരുനാളായ മാർ തോമ ശ്ലീഹായുടെ തർപ്പണ തിരുനാൾ ആഘോഷിച്ചു. അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ രാവിലെ 7 മണിക്ക് നടന്ന പ്രധാന ആഘോഷമായ ദിവ്യബലിക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ദിവ്യബലിക്ക് മുൻപ് തീർത്ഥാടന കേന്ദ്രത്തിന്റെ നവീകരിച്ച പ്രവേശന കവാടം മാർ ടോണി നീലങ്കാവിൽ പിതാവ് ആശീർവദിച്ചു.
പൂർവ്വികരെ അനുസ്മരിക്കുന്ന പഴയ കാലഘട്ടതത്തിലെ അനുസ്മരണ ദിനമായി തർപ്പണ തിരുനാൾ മാറിയെന്നും പൂർവ്വികരും നമ്മളും തമ്മിലുള്ള ബന്ധം വചനാധിഷ്ഠിതമായിരുന്നുവെന്നും അഭിവന്ദ്യ മാർ ടോണി നീലങ്കാവിൽ സന്ദേശത്തിൽ അനുസ്മരിച്ചു.ആർച്ച് പ്രീസ്റ്റ് റവ ഫാ |ദർ വർഗീസ് കരിപ്പേരി. സഹ വികാരി റവ ഫാദർ നിർമ്മൽ അക്കര പട്ട്യേക്കൽ എന്നിവർ സഹകാർമ്മികരായിരുന്നു. തുടർന്ന് രാവിലെ 8.30, 10, 11.30, ഉച്ചതിരിഞ്ഞ് 4, 5.30, 7 മണി എന്നീ സമയക്രമങ്ങളിൽ തിരുനാൾ ദിവ്യബലി ദേവാലയത്തിൽ ഉണ്ടായിരുന്നു.
കോവിഡ് – 19 ന്റെ പ്രത്യേക നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് വിശ്വാസികളെ ദേവാലയത്തിൽ പ്രവേശിപ്പിക്കാതെ പൂർണ്ണമായും ഓൺലൈനായി വിശ്വാസികൾക്ക് തിരുകർമങ്ങളിൽ പങ്കെടുക്കാനുള്ള സൗകര്യം എല്ലാ ദിവ്യബലിയിലും ഒരുക്കിയിരുന്നു. തിരുനാൾ
പരിപാടികൾക്ക് ആർച്ച് പ്രീസ്റ്റ് റവ ഫാദർ വർഗീസ് കരിപ്പേരി, സഹ വികാരി റവ ഫാദർ നിർമ്മൽ അക്കരപട്ട്യേക്കൽ, തീർത്ഥാടന കേന്ദ്രം സെക്രട്ടറി സി കെ ജോസ്, പ്രതിനിധി യോഗം സെക്രട്ടറി ജോയ് ചിറമ്മൽ , കൈക്കാരന്മാരായ ടോണി ചക്രമാക്കിൽ, പീയൂസ് ചിറ്റിലപ്പിള്ളി, ബാബു ഇല്ലത്തു പറമ്പിൽ, വർഗീസ് തലക്കോട്ടൂർ എന്നിവർ നേത്യത്വം നൽകി