Above Pot

ഖബറുകൾക്കും പൂട്ട് , പാകിസ്ഥാനിൽ ഖബറുകളിൽ പോലും പെൺകുട്ടികൾ സുരക്ഷിതരല്ല.

ഇസ്​ലാമാബാദ്∙ മൃതദേഹങ്ങളെ ലൈംഗികമായി ദുരുപയോഗിക്കുന്നത് തടയുന്നതിന് പാകിസ്ഥാനിൽ പെൺകുട്ടികളുടെ ഖബറുകൾ മാതാപിതാക്കൾ ഇരുമ്പ് ചട്ടക്കൂടിട്ട്‌ പൂട്ടുന്നതായി റിപ്പോർട്ട്. പാകിസ്ഥാനിൽ മൃതദേഹങ്ങളെ ലൈംഗികമായി ദുരുപയോഗിക്കുന്ന സംഭവം വർധിച്ച് വരുന്നതായിട്ടാണ് റിപ്പോർട്ടുകൾ. എല്ലാ രണ്ട് മണിക്കൂറിലും രാജ്യത്ത് ഒരു സ്ത്രീ വിധം ബലാത്സംഗത്തിന് ഇരയാകുന്നതായിട്ടാണ് കണക്കുകൾ.

First Paragraph  728-90

പെൺകുട്ടികളുടെ ഖബറു കളിൽ പോലും ഇരുമ്പ് ചട്ടക്കൂടിട്ട്‌ പൂട്ടുന്ന തരത്തിലുള്ള ലൈംഗിക ദാരിദ്രം നേരിടുന്ന സമൂഹമായി പാകിസ്ഥാൻ മാറിയെന്ന് നിരീശ്വരവാദിയുമായ ഹാരിസ് സുൽത്താൻ വിമർശിച്ചു. മൃതദേഹങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വികൃത സ്വഭാവം ഖബറു കളിലേക്ക് പോലും നീളുന്നതായി ഹാരിസ് സുൽത്താൻ പറഞ്ഞു.

Second Paragraph (saravana bhavan

സാമൂഹിക വ്യവസ്ഥയാണ് ലൈംഗിക ദാരിദ്രം നേരിടുന്ന സമൂഹത്തെ പാകിസ്ഥാനിൽ സൃഷ്ടിച്ചതെന്ന് ട്വിറ്ററിൽ‌ സജാദ് യൂസുഫ് ഷായെന്ന വ്യക്തി വിമർശിച്ചു. അതിനിലാണ് പലർക്കും തങ്ങളുടെ പെൺമക്കളുടെ കല്ലറകൾ പോലും താഴിട്ട് പൂട്ടേണ്ടി വരുന്നത്. ബലാത്സംഗവും ആളുകളുടെ വസ്ത്രധാരണവും തമ്മിലുള്ള വ്യാകുലതയിലെ കാപട്യമാണെന്ന് ഇതിലൂടെ വ്യക്തമാക്കുന്നതെന്നും സജാദ് പറയുന്നു

പലയിടങ്ങളിലും സ്ത്രീകളുടെ മൃതശരീരം കുഴിച്ച് എടുത്ത് മറ്റ് പല സ്ഥലങ്ങളിലേക്കും മാറ്റി സംസ്കരിക്കേണ്ടി വരുന്നുണ്ട്. കറാച്ചിയിലെ നോർത്ത് നെസാംബാദിലെ ഖബറുകളുടെ കാവൽക്കാരനായ മുഹമ്മദ് റിസ്വാനെ 2011 ൽ 48 സ്ത്രീകളുടെ മൃതദേഹങ്ങളെ ലൈംഗികമായി ദുരുപയോഗിച്ചതിന് പിടികൂടിയിരുന്നു. 40 ശതമാനത്തോളം പാകിസ്ഥാനി സ്ത്രീകൾ തങ്ങളുടെ ജീവിതകാലത്ത് ലൈംഗിക അതിത്രമം നേരിട്ടതായിട്ടാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ കണക്കുകൾ വ്യക്തമാക്കുന്നത്.