
പൈതൃകം ഭാഗവതോത്സവത്തിന് ഗുരുവായൂരിൽ തുടക്കമായി.

ഗുരുവായൂര്‍: ഒരാഴ്ച നീളുന്ന പൈതൃകം ഭാഗവതോത്സവത്തിന് ഗുരുവായൂരിൽ തുടക്കമായി. ക്ഷേത്രനടയിലെ ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു യജ്ഞാരംഭം. മഞ്ജുളാല്‍ പരിസരത്തു നിന്ന് കൃഷ്ണ വിഗ്രഹങ്ങള്‍ വഹിച്ച് പഞ്ചവാദ്യത്തിന്റേയും നാമജപങ്ങളുടേയും അകമ്പടിയില്‍ ഘോഷയാത്രയായിരുന്നു ആദ്യം.

സ്വാമി ഉദിത് ചൈതന്യ,മെട്രോമാന്‍ ഇ.ശ്രീധരന്‍,മുന്‍ ചീഫ് സെക്രട്ടറി വി.പി.ജോയ്,ശാസ്ത്രജ്ഞ ഡോ.താര പ്രഭാകരന്‍, ക്ഷേത്രം മുന്‍ മേല്‍ശാന്തി ഡോ.കിരണ്‍ ആനന്ദ്,ഭാരതീയ വിദ്യാഭവന്‍ സെക്രട്ടറി പി.ഐ.ഷെരീഫ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി.
ഡോ. ഡി.എം. വാസുദേവന്‍ അധ്യക്ഷനായി. മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ.പ്രകാശന്‍,പി.എസ്.പ്രേമാനന്ദന്‍,അഡ്വ.സി.രാജഗോപാല്‍, രവി ചങ്കത്ത്,മധു കെ.നായര്‍,ശ്രീകുമാര്‍ പി.നായര്‍,മണലൂര്‍ ഗോപിനാഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തിങ്കളാഴ്ച രാവിലെ ആറിന് സ്വാമി ഉദിത് ചൈതന്യയുടെ ഭാഗവത പ്രഭാഷണം ആരംഭിക്കും. 20 ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍വ്വഹിക്കും. 21 ന് ഗുരുവന്ദനം. 23 ന് സമാപിക്കും.
