Header 1 vadesheri (working)

പൈതൃകം ഗുരുവായൂർ കലാക്ഷേത്രയുടെ അഷ്ടപദി അരങ്ങേറ്റം 23ന്

Above Post Pazhidam (working)

ഗുരുവായൂർ : പൈതൃകം ഗുരുവായൂർ കലാക്ഷേത്രയുടെ ആഭിമുഖ്യത്തിൽ 23 ബുധനാഴ്ച കാലത്ത് 9 മണിക്ക് മേല്പത്തൂർ ഓഡിറ്റോറിയത്തിൽവെച്ച് അഷ്ടപദി അരങ്ങേറ്റം നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . പ്രശസ്ത അഷ്ടപദി അധ്യാപകൻ ജ്യോതിദാസ് ഗുരുവായൂരിന്റെ കീഴിൽ അഭ്യസിച്ച പതിനൊന്നോളം പേരാണ് അരങ്ങേറ്റം കുറിയ്ക്കുന്നത്.

First Paragraph Rugmini Regency (working)

പൈതൃകം കലാക്ഷേത്രം ഇതാദ്യമായാണ് അഷ്ടപദി അരങ്ങേറ്റം സംഘടിപ്പിക്കു ന്നത്. ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളി യിച്ച് ആരംഭിക്കുന്ന ചടങ്ങ് കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രശസ്ത സോപാനസംഗീതജ്ഞൻ അമ്പല പ്പുഴ വിജയകുമാർ അരങ്ങേറ്റത്തിൽ പങ്കെടുത്തവർക്ക് ഉപഹാരം നൽകും. 50 വയസ്സിനു മുകളിലുള്ളവരാണ് അരങ്ങേറ്റത്തിൽ പങ്കെടുക്കുന്നത്.

Second Paragraph  Amabdi Hadicrafts (working)

വാർത്ത സമ്മേളനത്തിൽ പൈതൃകം കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത്, സെക്രട്ടറി മധു.കെ.നായർ, പൈതൃകം കലാക്ഷേത്ര ചെയർമാൻ മണലൂർ ഗോപിനാഥ്, ജനറൽ കൺവീനർ മുരളി അകമ്പടി, ട്രഷറർ കെ.മോഹനകൃഷ്ണൻ എന്നിവർ പങ്കെടുത്തു.