Header 1 vadesheri (working)

പൈതൃകം ഏകാദശി സാംസ്കാരിക സമ്മേളനം ഡിസംബർ 3 ന്

Above Post Pazhidam (working)

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഏകാദശി സാംസ്കാരിക സമ്മേളനവും ഗീതാജ്ഞാനയജ്ഞവും വിവിധ പരിപാടികളോടെ ഡിസംബർ മൂന്നിന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . ഗീതാ ദിനത്തിന്റെ ഭാഗമായി ഡിസംബർ 3 ശനിയാഴ്ച രാവിലെ എട്ടിന് നാഗസ്വരത്തിന്റെ അകമ്പടിയോടെ ഭജന ഘോഷയാത്രയായി ക്ഷേത്രക്കുളം പ്രദക്ഷിണം ചെയ്ത് ക്ഷേത്രനടയിൽ ഭഗവത്ഗീതാ ഗ്രന്ഥസമർപ്പണം നടത്തും.

First Paragraph Rugmini Regency (working)

രാവിലെ 9ന് ഗുരുവായൂർ രുക്മണി റീജൻസിയിൽ ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഈ വർഷത്തെ കർമ്മ ശ്രേഷ്ഠ പുരസ്കാരം ഗുരുവായൂരിലെ ഭക്ത കവി ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്ക് മരണാന്തര ബഹുമതിയായി നൽകും. പൊന്നാടയും പ്രശസ്തി പത്രവും ഫലകവും പതിനായിത്തിയൊന്ന് രൂപയും അടങ്ങുന്ന കർമ്മശ്രേഷ്ഠ പുരസ്കാരം ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് സമർപ്പിക്കും പ്രശസ്ത സംഗീത സംവിധായകൻ . ടി.എസ്.രാധാകൃഷ്ണൻ ഏകാദശി സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും.

Second Paragraph  Amabdi Hadicrafts (working)

വെള്ളിനേഴി ഹരികൃഷ്ണന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ സംഗീതാർച്ചനയും അമൃത ടിവിയിലെ ശ്രേഷ്ഠ ഭാരതം പരിപാടിയിലൂടെ സുപരിചിതനായ ഉണ്ണിക്കുട്ടൻ അമൃത പുരി എന്നറിയപ്പെടുന്ന ആത്മാനന്ദിന്റെ പ്രഭാഷണവും ഉണ്ടായിരിക്കും. തുടർന്ന് പൈതൃകം കലാക്ഷേത്ര അംഗങ്ങളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറും . ഗോതമ്പ് ചോറും രസക്കാളനും പുഴുക്കും അടങ്ങിയ ഏകാദശി ഭക്ഷണം നൽകും.

ഭാരവാഹികളായ അഡ്വ. രവിചങ്കത്ത്, മധു കെ നായർ, കെ. കെ ശ്രീനിവാസൻ, ശ്രീകുമാർ പി നായർ, കെ കെ വേലായുധൻ, ഐ പി രാമചന്ദ്രൻ, മുരളി അകമ്പടി രവീന്ദ്രൻ വട്ടരങ്ങത്ത്, മണലൂർ ഗോപിനാഥ് , കെ. സുഗതൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.